ശരീരപ്രദർശനം ഒരു കലയാണ്, വിവസ്ത്രയായി ഫോട്ടോഷൂട്ട് ചെയ്യാൻ മടിയില്ല: രണ്ടു കുട്ടികളുടെ അമ്മയായ മോഡൽ സ്മൃതി

0
165
Advertisement

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ചയാകുന്നു ഒന്നാണ് ഫോട്ടോ ഷൂട്ടുകൾ. വിവാഹത്തിനോട് അനുബന്ധിച്ചും അല്ലാതെയുമുള്ള ഫോട്ടോ ഷൂട്ടുകൾ സജീവമായിക്കഴിഞ്ഞു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഡിസൈനറും മോഡലുമായ സ്മൃതിയുടെ തുറന്നു പറച്ചിലുകളാണ്.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് സ്മൃതി. വളരെ അടുത്തകാലത്ത് മോഡലിംഗ് രംഗത്തേയ്ക്ക് കടന്നു വന്ന സ്മൃതി ബോൾഡ് ഫോട്ടോ ഷൂട്ടിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ബ്ലാക്ക് ഡാലിയ എന്ന് അറിയപ്പെടുന്ന സ്മൃതി തന്റെ ഫോട്ടോഷൂട്ടുകൾക്ക് നേരെ ഉയർന്ന വിമർശങ്ങൾക്ക് ഒരു അഭിമുഖത്തിൽ മറുപടി പറയുകയാണ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഭർത്താവ് ഫാഷൻ ഫോട്ടോഗ്രാഫറാണ്, വിവാഹത്തിന് ശേഷം രണ്ടു കുട്ടികളുടെ അമ്മയായി, പ്രസവവും അതിന് ശേഷമുള്ള തടി കൂടലുമെല്ലാം തന്റെ പാഷന് ഒരു വിലങ്ങു തടിയായി നിന്നപ്പോൾ തന്റെ ഒരു മോഡൽ സുഹൃത്ത് ആണ് പ്രചോദനം ആയത്. ഒരു മോഡൽ ആകാൻ വേണ്ടത് അത് ചെയ്യാനുള്ള ശക്തമായ അഭിനിവേശവും കോൺഫിഡൻസ് ആണ്.

അല്ലാതെ നിറമോ തടിയോ ഒന്നുമല്ല, കൂടെ കട്ടയ്ക്ക് നിൽക്കാൻ ഒരാളുണ്ടാവണം. ആദ്യം സാധാരണ ഫോട്ടോഷൂട്ടുകൾ മാത്രമാണ് ചെയ്തിരുന്നത്.ബോൾഡ് ശൈലിയിലുള്ള വസ്ത്രധാരണം തുടങ്ങിയതോടെ ആരാധകർ കൂടി. കൃത്യമായ ക്ലാരിറ്റിയും ക്വാളിറ്റിയുമുള്ള, എല്ലാ മാറ്റങ്ങളുമടങ്ങുന്ന ഡിസൈനിങ്ങുമൊക്കെ ഉൾപ്പെട്ട ചിത്രങ്ങളാണ് താൻ ആഗ്രഹിക്കുന്നത്.

അല്ലാതെ വെറും ശരീരപ്രദർശനം മാത്രമല്ല താൻ ുദ്ദേശിക്കുന്നത്. മറ്റുള്ളവർ തന്റെ ശരീരത്തെ ഒരുപാട് പുകഴ്ത്തുന്നത് കാണുന്നത് വലിയ സന്തോഷമാണ് നൽകുന്നത്. തന്റെ ചിത്രങ്ങൾ അത്രമേൽ അവരുടെ മനസിൽ ആഴത്തിൽ പതിയുന്നത് കൊണ്ട് അല്ലെ അത്തരത്തിൽ കമെന്റ് വരുന്നത്.

വിവസ്ത്രയായി ഫോട്ടോഷൂട്ടുകൾ ചെയ്യാനും മടിയില്ല. വിവസ്ത്രയായി ഫോട്ടോഷൂട്ടുകൾ ചെയ്യുമ്പാൾ സമൂഹത്തിനു ധാരണ ആ പെൺകുട്ടി മോശം സ്വഭാവത്തിലുള്ളതാണ് എന്നതാണ്. എന്നാൽ അവ ഇത്തരത്തിൽ ഉള്ള ശരീര പ്രദർശനം ഒരു കലയാണ്.

ഫോട്ടോഷൂട്ടിനെ ഒരു ആർട്ട് ആയാണ് ഞാൻ കാണുന്നത്. പാശ്ചാത്യരാജ്യങ്ങളിൽ അതിനുള്ള പ്രാധാന്യവും വലുതാണ്. മോഡലിങ്ങിൽ ശരീരം പ്രദർശനം നടത്തുന്നത് ഒരു കലയുടെ ഭാഗമാണ്, അത് ശാരീ രി കമായി വഴങ്ങി കൊടുക്കാനും സുഖത്തിനും വേണ്ടിയല്ല മോഡലുകൾ ഈ മേഖല തിരഞ്ഞെടുത്തതെന്നാണ് ചിലർക്ക് കൊടുക്കാനുള്ള മറുപടി.

ഇവിടെ ഉള്ളവർക്ക് മോഡലിങ്ങിനെ ഒരു കലയായി കാണാൻ കഴിയാത്തതെന്താണെന്ന് തനിക്കറിയില്ല. പലതരത്തിലുള്ള മോശം സമീപനത്തിലുള്ള ചോദ്യങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. ഇത് ഞങ്ങളുടെ പാഷൻ ആണ് അല്ലാതെ കാമം കരഞ്ഞു തീർക്കുന്നതല്ല എന്നാണ് ഇത്തരക്കാരോട് പറയാനുള്ളത്.

ഈ മേഖലയിലേക്ക് താനെത്തിയത് പണം മോഹിച്ചല്ല. അത് തന്റെ അടക്കാനാകാത്ത പാഷൻ ആണ്. അതിനായി താനിനിയും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തും അതിനായി കാത്തിരിക്കാം എന്നും താരം പറയുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement