തുണിയുരിഞ്ഞ് ശരീരം കാണിക്കാൻ ആവശ്യപ്പെട്ട് യുവാവ്, സ്‌ക്രീൻഷോട്ട് സഹിതം പങ്കുവെച്ച് അർച്ചന കവി

0
76
Advertisement

നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് അർച്ചന. മമ്മി ആൻഡ് മീ, ഹണീബീ, പട്ടം പോലെ, നാടോടി മന്നൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2016ൽ വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന അർച്ചന സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഏറെ നാളുകളായി ചലച്ചിത്രലോകത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്ന നടി അർച്ചന കവി ഒരു കിടിലൻ വെബ് സീരീസുമായി തിരിച്ചെത്തിയിരുന്നു. അബീഷ് മാത്യുവിനെ വിവാഹം ചെയ്തതിന് ശേഷം അർച്ചന അഭിനയത്തിൽ സജീവമായിരുന്നില്ല.

2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതർ ആകുന്നത് അടുത്തിടെ താരം വിവാഹബന്ധം വേർപെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഒരു ഞരമ്ബുരോഗി തനിക്ക് അയച്ച സന്ദേശമാണ് താരം ഇപ്പോൾ പങ്കുവെച്ചത്.

ഇയാളുടെ അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാനും താരം ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്. സജിത് കുമാർ എന്ന വ്യക്തി ആണ് അർച്ചനക്ക് മെസ്സേജയച്ചത്. വസ്ത്രം മാറ്റി ശരീരം കാണിക്കാനാണ് അർച്ചനയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അർച്ചനയുടെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ഫെയ്മസ് ആകുവാൻ വേണ്ടിയാണ് നടിമാർ ഇത്തരത്തിലുള്ള സ്‌ക്രീൻഷോട്ടുകൾ പങ്കുവയ്ക്കുന്നത് എന്നാണ് ഒരുകൂട്ടർ പറയുന്നത്. നടിമാർ ഗ്ലാമർ വേഷങ്ങൾ ധരിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള മെസ്സേജുകൾ വർദ്ധിക്കുന്നതെന്നാണ് ചിലരുടെ അഭിപ്രായം.

അതേ സമയം ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി മി, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പെപ്പർ,സ്പാനിഷ് മസാല, അഭിയും ഞാനും,പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങിയവയാണ് അർച്ചന കവിയുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ. ഏറെ നാളുകളായി ചലച്ചിത്രലോകത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്ന നടി അർച്ചന കവി ഒരു കിടിലൻ വെബ് സീരീസുമായി തിരിച്ചെത്തിയിരുന്നു.

Advertisement