ഇതൊരു മാതിരി കേരളത്തിൽ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയല്ലോ: മലയാളി താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ’ കൊടുത്തതിനെ ട്രോളി സന്തോഷ് പണ്ഡിറ്റ്

0
184
Advertisement

മലയാളത്തിലെ താരരാജാക്കൻമാരായ മോഹൻലാൽ, മമ്മൂട്ടി, യുവ താരങ്ങളായ ടൊവിനോ തോമസ്, മിഥുൻ രമേശ്, നൈല ഉഷ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയവർക്ക് യുഎഇ ഗോൾഡൻ വിസ നൽകിയതിനെ ട്രോളി നടൻ സന്തോഷ് പണ്ഡിറ്റ്. ഗോൾഡൻ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി.

എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു. ഇതൊരു മാതിരി കേരളത്തിലെ കിറ്റ് വിതരണം ചെയ്യുന്നത് പോലെ ആയല്ലോ എന്ന് പണ്ഡിറ്റ് കുറിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് പൂർണ രൂപം:

മക്കളേ..മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്കു യുഎഇ ‘ഗോൾഡൻ വിസ’ കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു ‘ ബ്രോൺസ് വിസ’ എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും.

അങ്ങനെ ഗോൾഡൻ വിസ തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല. പാവമാണ് ട്ടോ)പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ ഗോൾഡൻ വിസ കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ ?

(വാൽകഷ്ണം. ഗോൾഡൻ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി. എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു. ഇതൊരു മാതിരി കേരളത്തിൽ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയി.

ഏതായാലും നല്ല കാര്യം ആണേ)എല്ലാവർക്കും നന്ദിസന്തോഷ് പണ്ഡിറ്റ് (മറയില്ലാത്ത വാക്കുകൾ, മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്‌കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement