ഞങ്ങൾ ഒരുമിച്ച് ഉറക്കെ ചിരിക്കുകയും കരയുകയും ചെയ്തേക്കാം, സയനോരയ്ക്ക് പിന്തുണയുമായി ഗായിക സിത്താര കൃഷ്ണ കുമാർ

0
28
Advertisement

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സയനോര ഫിലിപ്പ്. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച ഗായിക സയനോര ഫിലിപ്പിന് എതിരെ വൻ സൈബർ അറ്റാക്കായിരുന്നു ഉണ്ടായത്. അ ശ്ലീ ല കമന്റുകളും നിറഞ്ഞിരുന്നു.

ഇപ്പോൾ സയനോരയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണ കുമാർ. അതേ ഗാനത്തിന് സുഹൃത്തുക്കൾക്ക് ഒപ്പം നൃത്തം ചെയ്താണ് സയനോരയ്ക്ക് സിതാര പിന്തുണ അറിയിച്ചത്. ഞങ്ങൾ പെൺകുട്ടികൾ ഒത്തുചേരുന്നത് ഒരു സുഖമുള്ള കാര്യമാണ്.

ഞങ്ങൾ ഒരുമിച്ച് ഉറക്കെ ചിരിക്കുകയും കരയുകയും ചെയ്തേക്കാം. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പിന്തുണയ്ക്കേണ്ടത് പ്രധാനവും ആവശ്യവുമാണ്. ഈ നൃത്തം ഞങ്ങളുടെ സുഹൃത്ത് സയനോരക്കും കൂട്ടർക്കും സമർപ്പിക്കുന്നു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ സിത്താര കുറിച്ചു.

കൂടാതെ ഇതുപോലെ സയനോരക്ക് പിന്തുണയുമായി പെൺകുട്ടികളോട്, നൃത്തം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്യാനും സിത്താര പറയുന്നുണ്ട്. വീഡിയോക്ക് കമന്റുമായി നടിമാരായ ഭാവനയും രമ്യ നമ്പീശനും എത്തി.

കഴിഞ്ഞ ദിവസമാണ് സയനോര തന്റെ കൂട്ടുകാരും നടിമാരുമായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഡാൻസിൽ സയനോര ധരിച്ച വസ്ത്രത്തിന്റെ പേരിൽ ഗായിക സൈബർ അറ്റാക്ക് നരിടുകയായിരുന്നു.

Advertisement