എന്റെ കംഫർട്ടാണ് എനിക്ക് പ്രധാനം മറ്റുള്ളവർ എന്തു വിചാരിക്കുമെന്നതല്ല, ഇനിയും ഷോട്‌സ് ധരിക്കും: അനശ്വര രാജൻ

0
25
Advertisement

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജൻ. ഒരുപിടി മുകച്ച വേഷങ്ങളിലൂടെ നിരവധി ആരാധകരെ ആണ് താരം നേടിയെടുത്തത്. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ നായിക നടിയായും തിളങ്ങുകയാണ്. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന അനശ്വരയുടെ ചിത്രം ഹിറ്റായിരുന്നു. ഇതേ സംവിധായകന്റെ തന്നെ സൂപ്പർ ശരണ്യ എന്ന സിനിമയിലും അനശ്വര മുഖ്യവേഷം ചെയ്യുന്നുണ്ട്.

തനിക്ക് ഇഷ്ട്‌പെട്ട വസ്ത്രം ധരിച്ചതിന്റെ പേരിൽ സൈബർ അറ്റാക്ക് വളരെയധികം നേരിട്ട താരമാണ് നടി അനശ്വര രാജൻ. മോഡേൺ ലുക്കിലുള്ള വസ്ത്രത്തെ ധാരണത്തെക്കുറിച്ചും തന്റെ പ്രീയപ്പെട്ട വസ്ത്രത്തെക്കുറിച്ചും തുറന്നു പറയുകയാണ് അനശ്വര രാജൻ ഇപ്പോൾ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

സെപ്റ്റംബർ എട്ടിന് പതിനെട്ടാം പിറന്നാൾ ആയിരുന്നു. ഇത്തവണ കൊറോണയും പ്രശ്നങ്ങളുമൊക്കെ ആയത് കൊണ്ട് വീട്ടിൽ തന്നെയായിരുന്നു. ചേച്ചി ഐശ്വര്യ സ്നേഹത്തോടെ സമ്മാനിച്ചതാണ് വിവാദങ്ങളിൽ അകപ്പെട്ട് പോയ എന്റെ ഷോർട്ട്സും ടോപ്പും. പതിനെട്ടാമത്തെ ബർത്ത് ഡേയ്ക്ക് പതിനെട്ട് സമ്മാനങ്ങൾ ചേച്ചി തനിക്ക് വേണ്ടി ഒരുക്കി വെച്ചിരുന്നു.

അതും പലപ്പോഴായി ഞാൻ ആഗ്രഹം പറഞ്ഞിട്ടുള്ള സാധനങ്ങൾ ചേർത്ത് വെച്ച്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനമായിരുന്നു ആ ടോപ്പും ഷോട്സും. ആ ഡ്രസ് അണിഞ്ഞ് ഒരു ഫ്രണ്ടിനെ വിളിച്ച് കുറച്ച് ചിത്രങ്ങൾ എടുപ്പിച്ചു. അതിൽ ഒരെണ്ണം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. അതോടെയാണ് കോലാഹലങ്ങളുടെ തുടക്കം

ഞങ്ങളെ കൂടി നിങ്ങളൊന്ന് മനസിലാക്കിയാൽ സന്തോഷം. കുറേ പേർ എന്റെ പ്രായം ഒരു പ്രശ്നമാക്കുകയായിരുന്നു. അവരുടെ മനസിൽ ഈ പ്രായത്തിലുള്ളവർ ധരിക്കേണ്ട വസ്ത്രത്തെ കുറിച്ച് മുൻവിധികളുണ്ടാകാം.

പക്ഷേ, അത് മറ്റുള്ളവരുടെ സ്വപ്നത്തിലേക്ക് സ്വാതന്ത്യത്തിലേക്കുമുള്ള കടന്ന് കയറ്റമാണെന്ന് മനസിലാക്കണം. ഞാനിനിയും ഇത്തരം വസ്ത്രങ്ങൾ അണിയുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എനിക്ക് പ്രധാനം മറ്റുള്ളവർ എന്തു വിചാരിക്കുമെന്നതല്ല, എന്റെ കംഫർട്ടാണെന്നും താരം പറയുന്നു.

അതേ സമയം മലയാളത്തിന് പുറമെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് അനശ്വര രാജൻ. രാംഗി എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തമിഴ് അരങ്ങേറ്റം. തൃഷ കിഷന് ഒപ്പമാണ് രാംഗിയിൽ അനശ്വര അഭിനയിക്കുന്നത്.

Advertisement