സ്വന്തം ഭാര്യയുടെ ചുണ്ട് വേറൊരുത്തൻ കടിച്ചു വലിക്കുന്നത് കണ്ട് നിൽക്കാൻ നിനക്ക് നാണമില്ലേയെന്ന് നടി ദുർഗ കൃഷ്ണയുടെ ഭർത്താവിനോട് ആരാധകൻ, മറുപടിയുമായി ദുർഗ

0
24
Advertisement

പൃഥിരാജ് ചിത്രമായ വിമാനത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി മലയാളത്തിൽ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് നടിദുർഗ കൃഷ്ണ. വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ ആരാധകരുടെ പ്രിയതാരമായി മാറുകയായിരുന്നു നടി.

താരത്തിന്റെതായി അടുത്ത് തന്നെ റിലീസിന് തയ്യാറായി ഇരിക്കുന്ന ചിത്രം ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് എന്ന ചിത്രമാണ്. ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം അടുത്തിടെ പുറത്ത് വന്നിരുന്നു. ഇത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതിൽ ദുർഗ കൃഷ്ണയുടെ ഒരു ലിപ് ലോക്ക് രംഗമുണ്ടായിരുന്നു. ചിത്രത്തിലെ നായകനായ കൃഷ്ണ ശങ്കറുമായിട്ടായിരുന്നു താരം ലിപ് ലോക്ക് ചെയ്തത്. ഇത് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

എന്നാൽ സിനിമയിലെ ലിപ് ലോക് രംഗത്തിൽ അഭിനയിച്ചതിന്റെ പേരിൽ ദുർഗയെ വിമർശിച്ച് കൊണ്ട് ഒരു ആരാധകൻ കുറിച്ച കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഭർത്താവിന് ഒപ്പം നിൽക്കുന്ന ദുർഗയുടെ ഫോട്ടോയ്ക്ക് താഴെയായിരുന്നു വിമർശകൻ കമന്റുമായി എത്തിയത്. സ്വന്തം പെണ്ണിനെ വേറെ ഒരുത്തന് ലിപ് ലോക് ചെയ്തു. ഇവന് നാണമില്ലേ എന്നായിരുന്നു പോസ്റ്റിന് താഴെ കമന്റിട്ടത്.

മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാൻ തനിക്ക് നാണമില്ലേ എന്നാണ് വിമർശകനോട് ദുർഗ കൃഷ്ണ തിരിച്ച് ചോദിച്ചത്. താരത്തിന്റെ കമന്റിന് പിന്നാലെ താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്.

വിവാഹം കഴിഞ്ഞ നടന്മാർക്ക് സാധിക്കുമെങ്കിൽ സിനിമയിലെ ലിപ് ലോക് രംഗങ്ങളിൽ അഭിനയിക്കുന്നതിൽ നടിമാരെ മാത്രം കുറ്റം പറയുന്നത് എന്തിനാണെന്നാണ് താരത്തിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്.
നീണ്ട നാളത്തെ പ്രണയത്തെ തുടർന്നാണ് ദുർഗ കൃഷ്ണയും നിർമ്മാതാവായ അർജുൻ രവീന്ദ്രനും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഈ വർഷം ഏപ്രിൽ അഞ്ചിനായിരുന്നു വിവാഹം.

Advertisement