സിനിമാ ജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല, ഗാന്ധി ഭവനിലെ ജീവിതത്തെ കുറിച്ച് നടൻ ടിപി മാധവൻ

0
67
Advertisement

നാടകരംഗത്ത് നിന്നും സിനിമയിൽ എത്തിയ താരമായിരുന്നു നടൻ ടിപി മാധവൻ. നിരവധി സിനിമകളിൽ വില്ലനായും, സഹനടനായും, കൊമേഡിയനായും അച്ഛനായും, ഒക്കെയുള്ള വ്യത്യസ്തമായ വേഷങ്ങളിലൂടെ ആയിരുന്നു ടിപി മാധവന്റെ സിനിമാ ജീവിതം.

മളയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർതാരങ്ങളുടേയും നായകനടൻമാരുടേയും ഒപ്പം അവരുടെ സിനിമകളിൽ ചെറുതും വലുതുമായി വേഷങ്ങൾ ചെയ്ത് സജീവമായിരുന്നു ടിപി മാധവൻ. 600ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു നടൻ കൂടിയാണ് ടിപി മാധവൻ. വലിപ്പം ചെറുപ്പം നോക്കാതെ തനിക്ക് കിട്ടുന്ന വേഷങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതാക്കിയിരുന്നു അദ്ദേഹം.

അതേ സമയം തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും അപ്രത്യക്ഷൻ ആയ അദ്ദേഹം ഇപ്പോൾ ആരോരുമില്ലാതെ അവശനിലയിൽ ആണ് കഴിയുന്നത് പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതം നയിക്കുകയാണ് നടൻ. 86 വയസ് പിന്നിട്ടെങ്കിലും സിനിമയെയും അഭിനയത്തെയും കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന് പഴയ ആ യുവത്വം തിരികെ ലഭിക്കും.

മാധ്യമ പ്രവർത്തകൻ ആയിരുന്ന മാധവൻ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ശേഷം 1975ൽ സിനിമയിൽ എത്തി. രാഗമായിരുന്നു ആദ്യ ചിത്രം താരസംഘടനയായ അമ്മ രൂപീകരിച്ചപ്പോൾ മാധവനായിരുന്നു സെക്രട്ടറി എംജി സോമൻ പ്രസിഡന്റ്. മാധവൻ 10 കൊല്ലത്തോളം അവിടെ തുടർന്നു.

അദ്ദേഹം കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ ജീവിതവും മറ്റും തുറന്ന് പറഞ്ഞിരിക്കുകയാണ്. ഗാന്ധി ഭവനത്തിലെ ജീവിതം ആസ്വദിക്കുകയാണ്. തന്റേതായ ചിട്ടവട്ടങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ ജീവിതം ബോറടിക്കുന്നില്ല. സിനിമയോ സീരിയലോ എന്ന് നോക്കാറില്ല അഭിനയിക്കുമ്പോൾ.

നല്ല കഥയാണോ കഥാപാത്രമാണോ എന്ന് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. നല്ല കഥകൾ സിനിമയിൽ നിന്നോ സീരിയലിൽ നിന്നോ ലഭിച്ചാലും ചെയ്യുമായിരുന്നു. സിനിമാ ജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല. ചൂയിംഗം കഴിക്കും പോലെയാണ് അഭിനയിക്കും തോറും ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് മാത്രമാണ് തോന്നിയിട്ടുള്ളത്.

ഇന്ന് ടെലഫോൺ അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടല്ലോ എപ്പോൾ വേണമെങ്കിലും വിളിക്കാമല്ലോ. എന്റെ ഗുരുവായി ഞാൻ കാണുന്നത് നടൻ മധുവിനെയാണ് അദ്ദേഹത്തെ പിന്തുടരാനാണ് ഇഷ്ടം. എന്നെ ആരും വന്ന് സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നില്ല.

പണം സമ്പാദിക്കണമെന്ന് തോന്നിയിട്ടില്ല. ജീവിക്കാനാവശ്യമായ ഒരു ഘടകമായി മാത്രമാണ് കണ്ടിരുന്നത്. ആർക്കും ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്നും ടിപി മാധവൻ പറയുന്നു.

Advertisement