പ്രീ ബുക്കിംഗിലൂടെ മാത്രം 100 കോടി ക്ലബ്ബിൽ, റിലീസിന് മുമ്പേ കോടികളുടെ കിലുക്കവുമായി ലാലേട്ടന്റെ മരക്കാർ

0
84
Advertisement

മലയാളി സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് താരരാജാവ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം. ഡിസംബർ 2ന് ആണ് ലോകമെമ്പാടുമുള്ള 4100 തിയറ്ററുകളിലേക്ക് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്.

ആഗോളതലത്തിൽ 4100 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. അതേ സമയം പ്രീ റിലീസ് ബുക്കിംഗ് വഴി മാത്രം ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്.

മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പുറത്തു വിട്ടിട്ടുണ്ട്. റിലീസ് ദിനത്തിൽ ആകെ 16000 പ്രദർശനങ്ങൾ നടത്താൻ ഒരുങ്ങുന്ന മരക്കാർ കേരളത്തിൽ മാത്രം 631 തിയറ്ററുകളിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഫാൻസ് ഷോകളിലും റെക്കോർഡ് സൃഷ്ടിച്ചാണ് മരക്കാറിന്റെ വരവ്.

ഒരാഴ്ച മുൻപ് മോഹൻലാൽ ഫാൻസ് ചാർട്ട് ചെയ്തിരുന്നത് ഇനുസരിച്ച് 600ൽ അധികം തിയറ്ററുകളിലാണ് ആരാധകർക്കായുള്ള പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ലോകമാകെ 1000 ഫാൻസ് ഷോകളുമുണ്ട്. ഫൈനൽ ലിസ്റ്റിൽ എണ്ണം കൂടിയേക്കാം. തമിഴ്, തെലുങ്ക്, ഹിന്ദി സൂപ്പർതാര ചിത്രങ്ങൾക്ക് ചിലപ്പോഴൊക്കെ ലഭിക്കാറുള്ള തിയറ്റർ കൗണ്ട് ആണ് ആഗോള തലത്തിൽ മരക്കാർ സ്വന്തമാക്കിയിരിക്കുന്നത്.

ഒരു മലയാള സിനിമയെ സംബന്ധിച്ച് ഇത്രയും തിയറ്ററുകളിൽ റിലീസ് ലഭിക്കുക ചരിത്ര സംഭവമാണ്.
ഇതോടെ റെക്കോർഡ് ഓപ്പണിംഗ് ആവും ചിത്രം നേടുകയെന്നത് ഉറപ്പായിരിക്കുകയാണ്. കേരളത്തിലെ പല പ്രധാന സെന്ററുകളിലും അർധരാത്രി 12 മണിക്കു തന്നെ ആദ്യ ഫാൻസ് ഷോകൾ ആരംഭിക്കും. പിന്നേറ്റ് അർധരാത്രി വരെ, 24 മണിക്കൂർ നീളുന്ന തുടർ പ്രദർശനങ്ങളാണ് പല പ്രധാന തിയറ്ററുകളിലും ചാർട്ട് ചെയ്തിരിക്കുന്നത്.

ഉറ്റ സുഹൃത്തുക്കളായ പ്രിയദർശന്റെയും മോഹൻലാലിൻറെയും സ്വപ്‌ന പ്രോജക്റ്റ് ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ആദ്യഘട്ട കൊവിഡ് വരുന്നതിനു മുൻപ് റിലീസ് തീയതി തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അടക്കം പുറത്തുവിട്ടിരുന്നു. 2019 മാർച്ചിൽ എത്തേണ്ടിയിരുന്ന ചിത്രം പക്ഷേ കൊവിഡ് സാഹചര്യത്തിൽ അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു.

Advertisement