പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് പാൽഘറിൽ നിന്നുള്ള കാശിനാഥ് ഗാരറ്റ് എന്ന യുവാവിനെ കീഴ്ക്കോടതി ശിക്ഷിച്ചു. ഇതിനെതിരായ ഹർജി പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതി സുപ്രധാനമായ നിരീക്ഷണം നടത്തിയത്
ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നിരുന്നാലും, വഞ്ചന കേസിൽ അഡീഷണൽ സെഷൻസ് ജഡ്ജി അദ്ദേഹത്തെ ശിക്ഷിച്ചു. ഒപ്പം ബലാത്സംഗക്കേസിൽ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു. കാശിനാഥ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
താൻ വഞ്ചിക്കപ്പെട്ടുവെന്ന് തെളിയിക്കാൻ പെൺകുട്ടിക്ക് കഴിഞ്ഞില്ലെന്നും ശാരീരികബന്ധം പരസ്പര സമ്മതത്തോടെയാണെന്നും കോടതി നിരീക്ഷിച്ചു. തെറ്റായ വിവരങ്ങൾ നൽകിയോ വഞ്ചിച്ചോ യുവതിയുമായി യുവാവ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് വഞ്ചനയായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. യുവാവിനെ കോടതി വെറുതെ വിട്ടു