ആട്ടിൻകുട്ടിയെ പാലൂട്ടുന്ന വളർത്തുന്ന നായകുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സൈബർ ലോകം പിടിച്ചടക്കുന്നത്. തമിഴ്നാട്ടിലെ നാലിടൻ പുത്തൂരിലാണ് കൗതുകം നിറക്കുന്ന സംഭവം നടന്നത്.
കെട്ടിട നിർമാണ കാരാർ ജോലികൾ ചെയ്യുന്ന പെരുമാൾ സ്വാമിയുടെ വീട്ടിലെ വളർത്തുനായയാണ് വീട്ടിലെ ആട്ടിൻകുട്ടിക്ക് പാൽ നൽകുന്നത്.
ഒരുവർഷത്തിലധികമായി പെരുമാൾ സ്വാമിയുടെ വീട്ടിലുള്ള നായ ഒരു മാസം മുൻപ് ആറു കുഞ്ഞുങ്ങളെ പ്രസവിച്ചു.അത്യാവശ്യം വളർച്ച എത്തിയപ്പോൾ കുഞ്ഞുങ്ങളെ ബന്ധുക്കളും സുഹൃത്തുക്കളും പല വീടുകളിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
രണ്ടാഴ്ച മുൻപാണ് പെരുമാൾ ആട്ടിൻ കുട്ടിയെ വീട്ടിൽ കൊണ്ടുവന്നത്. ആദ്യ ദിവസങ്ങളിൽ ആട്ടിൻകുട്ടിക്ക് കുപ്പിയിലാണ് പാൽ നൽകിയിരുന്നത്. എന്നാൽ കുറച്ചു നാൾ പിന്നിട്ടപ്പോൾ ആട്ടിൻകുട്ടി കുപ്പിപ്പാൽ കുടിക്കാതെയായി.
ശേഷം നിരീക്ഷിച്ചപ്പോഴാണ് ആട്ടിൻകുട്ടി നായയുടെ പാൽ കുടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചിത്രം തരംഗമായി കഴിഞ്ഞു.