ദിലീപിന്റെ വീട്ടില്‍നിന്നും ഹാര്‍ഡ് ഡിസ്കും മൂന്ന് മൊബൈല്‍ ഫോണും രണ്ട് ഐ പാഡും പിടിച്ചെടുത്തു. ഒരു ഫോൺ ദിലീപിന്റേതാണ് . കൂടാതെ ഒരു പെന്‍ഡ്രൈവും പിടിച്ചെടുത്തു. നടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്ത കേസിലാണ് തെളിവുകള്‍ തേടി അന്വേഷണ സംഘം റെയ്ഡിനെത്തിയത്. ദിലീപിന്റെ ആലുവ തോട്ടക്കാട്ടുകരയിലുള്ള പത്മസരോവരം വീട്ടിയിരുന്നു റെയ്ഡ്.
ഉച്ചക്ക് 12ന് ആരംഭിച്ച പരിശോധന വൈകീട്ട് 6.45നാണ് അവസാനിക്കുന്നത്. അതേസമയം സഹോദരന്‍ അനൂപിന്റെ വീട്ടിലും ദിലീപിന്റെ നിര്‍മാണ കമ്ബനിയിലും പരിശോധന തുടരുകയാണ്.
ക്രൈം ബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുളള സംഘമാണ് എത്തിയത്. പത്മസരോവരം വീട്ടിലെ ഹാളില്‍വെച്ചാണ് ഗൂഡാലോചന നടന്നത് എന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ
തന്‍റെ മൊഴി മുഖവിലക്കെടുത്തത് കൊണ്ടാണ് ദിലീപിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു .വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഡിവൈ.എസ്.പി ബൈജു പൗലോസ് തലവനായ അന്വേഷണ സംഘമാണ് ബാലചന്ദ്രകുമാറില്‍ നിന്ന് മൊഴിയെടുത്തത്. എ.ഡി.ജി.പി എസ്. ശ്രീജിത്തിനാണ് അന്വേഷണച്ചുമതല.
കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ദിലീപ് പദ്ധതിയിട്ടുവെന്ന കേസില്‍ സാക്ഷിയായ ബാലചന്ദ്രകുമാര്‍ നിര്‍ണായക തെളിവുകള്‍ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഉള്ളവയാണ് കൈമാറിയത്.
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖകള്‍ ബാലചന്ദ്രകുമാര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. കേസില്‍ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടല്‍.