‘ഇയാളെപ്പോലുള്ള ഭീകരരോട് വെറുപ്പ് തന്നെയാണ്’ ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ച് കമന്റ്; നാദിർഷ നൽകിയ മറുപടി ഇങ്ങനെ

0
27
Advertisement

മലയാളത്തിലെ മസിൽമാൻ എന്നറിയപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദൻ. ശരീരം കാത്തുസൂക്ഷിച്ച് നടക്കുന്ന ഉണ്ണി മുകുന്ദനെ മലയാളികൾക്കും ഏറെ പ്രിയമാണ്. മേപ്പടിയാൻ എന്ന ചിത്രം ഇപ്പോൾ തീയ്യേറ്ററിൽ നിറഞ്ഞ് ഓടികൊണ്ടിരിക്കുകയാണ്. ഇപ്പോൾ താരത്തിന്റെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയ നാദിർഷയുടെ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നാദിർഷ നൽകിയ മറുപടിയുമാണ് വൈറലാകുന്നത്.

ഉണ്ണി മുകുന്ദൻ പ്രത്യേക രാഷ്ട്രീയപാർട്ടിയുടെ വക്താവാണെന്നും ഈ നടന്റെ സിനിമകൾ കാണരുതെന്നുമായിരുന്നു ഒരാളുടെ വിമർശനം. ഉണ്ണിയെ അടുത്തറിയാവുന്ന ഒരാളാണ് താനെന്നും ഒരു കലാകാരനും വർഗീയമായി ചിന്തിക്കാനികില്ലെന്നുമായിരുന്നു നാദിർഷ നൽകിയ മറുപടി. കഴിഞ്ഞ ദിവസമാണ് മേപ്പടിയാൻ ചിത്രം റിലീസ് ചെയ്തത്.

‘മേപ്പടിയാൻ’ കണ്ടു. കുടുംബം എന്താണെന്നും, ജീവിതം എന്താണെന്നും, പ്രാരാബ്ധം എന്താണെന്നും അറിയാവുന്നവന് ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ല. ജീവിതത്തിൽ ഇതൊന്നും ബാധിക്കാത്തവന്റെ അഭിപ്രായം എങ്ങനെയായിരിക്കും എന്നെനിക്കറിയില്ല. അഭിപ്രായ വ്യത്യാസമുള്ളവർ ക്ഷമിക്കണം’ എന്നായിരുന്നു ചിത്രം കണ്ട് നാദിർഷ കുറിച്ചത്. ഇതിന് താഴെയായിരുന്നു വിമർശകന്റെ അധിക്ഷേപ കമന്റ്.

നാദിർഷയുടെ മറുപടിക്ക് പിന്തുണയുമായി നിരവധിപേർ രംഗത്തുവന്നു. രാഷ്ട്രീയത്തിന്റെ പേരിൽ സിനിമയെ ക്രൂശിക്കുന്നത് എന്ത് സമീപനമാണെന്നും ഇങ്ങനെയുള്ളവരെയാണ് ആദ്യം ഒറ്റപ്പെടുത്തേണ്ടതെന്നും നാദിർഷയ്ക്കു പിന്തണ പ്രഖ്യാപിച്ചവർ പറയുന്നു. ഒടുവിൽ യുയാവ് കമന്റും ഡിലീറ്റ് ചെയ്ത് തടിതപ്പുകയായിരുന്നു.

വിമർശന്റെ കമന്റ്: ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയിൽ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഇന്ന് ഭരണം കയ്യാളുന്ന ആർഎസ്എസ് എന്ന ഭീകര സംഘടനയുടെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണി മുകുന്ദൻ എന്ന ആർഎസ്എസുകാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങൾക്കാവും. ഞാനും എന്നെപ്പോലെ ചിന്തിക്കുന്നവരും കാണില്ല.

കലയിൽ വർഗീയതയുണ്ട് അല്ലെങ്കിൽ ഇവർ ആർഎസ്എസ് എന്ന ഭീകര സംഘടനയോടു സ്നേഹം കാണിക്കില്ല. ഇന്ത്യയിൽ ജനിച്ചു വളർന്ന എനിക്കും എന്നെപ്പോലുള്ളവർക്കും ഇയാളെപ്പോലുള്ള ഭീകരരോട് വെറുപ്പ് തന്നെയാണ് മിസ്റ്റർ.. കുട്ടിക്കാലം മുതൽ അനുകരിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന സുരേഷ് ഗോപിയെ വെറുത്തു.. പിന്നെയാണോ ഇയാളും നിങ്ങളും.. മിന്നൽ മുരളിയുടെ സെറ്റും ഈശോ എന്ന പേരും.. ഒക്കെ ഒന്ന് ഓർക്കുന്നതും നല്ലതാണ്.. നാദിർഷയുടെ മറുപടി: ലോകത്തു ഒരു യഥാർഥ കലാകാരനും വർഗീയമായി ചിന്തിക്കില്ല സഹോദരാ, ഉണ്ണിയെ എനിക്കറിയാം.

Advertisement