ഒന്നരയല്ല, വാങ്ങിയത് അഞ്ചുകോടി രൂപ! ‘പുഷ്പ’യിലെ ത്രസിപ്പിക്കുന്ന ചുവടുകൾക്ക് നടി സാമന്തയ്ക്ക് ലഭിച്ച പ്രതിഫലം പുറത്ത്

0
46
Advertisement

വ്യത്യസ്ത ഭാഷകളിൽ ഇറങ്ങിയ അല്ലു അർജുൻ ചിത്രം പുഷ്പ നമ്പർ വണ്ണായി തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴും ആരാധകരുടെ ചുണ്ടുകളിൽ മൂളുന്നത് പുഷ്പയിലെ ഹിറ്റ് ഗാനങ്ങൾ തന്നെയാണ്. സോഷ്യൽമീഡിയയിലും പുഷ്പയിലെ ഓളം കെട്ടടങ്ങിയിട്ടില്ല. ചിത്രത്തിലെ മെഗാഹിറ്റ് പാട്ടാണ് ‘ആണ്ടവാ… ‘ എന്ന നടി സാമന്തയുടെ ഐറ്റം ഡാൻസ്.

.48 മിനിട്ട് ദൈർഘ്യമുള്ള പാട്ടിൽ ത്രസിപ്പിക്കുന്ന ചുവടുകളാണ് അല്ലുഅർജുനും സാമന്തയും കാഴ്ചവെച്ചത്. നടിയുടെ സാമന്തയുടെ കരിയറിലെ തന്ന ഏറ്റവും മികച്ച ഡാൻസ് പെർഫോമൻസായിട്ടാണ് എല്ലാവരും വിലയിരുത്തുന്നത്. പാട്ട് ഇറങ്ങിയതിനു പിന്നാലെ നടിക്ക് വലിയ തോതിൽ വിമർശനമായി ഒരു വിഭാഗം രംഗത്തെത്തിയെങ്കിലും അതിൽ മടങ്ങ് താരത്തിന് പിന്തുണയും ലഭിച്ചിരുന്നു.

ഇപ്പോൾ, പ്രേക്ഷകർ ശ്വാസമടക്കി കണ്ട ഗാനരംഗത്തിന് അഞ്ചു കോടി രൂപയാണ് താരം ഈടാക്കിയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ആദ്യം ഒന്നരകോടിയെന്നായിരുന്നു വാർത്തകൾ. എന്നാൽ അത് മാത്രമല്ല, അഞ്ചുകോടിയാണ് ലഭിച്ചതെന്നാണ് പുതുതായി വരുന്ന വാർത്ത. ആദ്യം നോ പറഞ്ഞ താരത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വലിയൊരു തുക തന്നെയാണ് അണിയറ പ്രവർത്തകർക്ക് ഓഫർ ചെയ്യേണ്ടി വന്നത്. ആദ്യം സാമന്ത ഐറ്റം ഡാൻസ് ചെയ്യാൻ തയ്യാറായില്ലെങ്കിലും പിന്നീട് അല്ലു അർജുൻ ഇടപെട്ടതോടെയാണ് നടി തയ്യാറായത്.

പുരുഷന്മാരെ മോശമായി പാട്ടിന്റെ വരികളിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് പുരുഷ സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ അതെല്ലാം പാട്ട് ഹിറ്റായതോടെ താഴെതട്ടിലേയ്ക്ക് പോവുകയും ചെയ്തു. തെലുങ്ക്, തമിഴ്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങിയത്. മലയാളത്തിൽ ആണ്ടവാ എന്ന പാട്ട് പാടിയിരിക്കുന്നത് നടി രമ്യാ നമ്പീശനാണ്.

ഡിസംബർ 17ന് തീയേറ്ററിലെത്തിയ ചിത്രം ഒരു മാസം കൊണ്ട് നേടിയത് 300 കോടിയിലധികം കളക്ഷനാണെന്നാണ് വിവരം. ആവേശം നിറച്ച ഒന്നാം ഭാഗത്തിന് ശേഷം, പുഷ്പയുടെ രണ്ടാം ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകരും.

Advertisement