‘ഭീമന്റെ വഴി എന്ന സിനിമ കാണാൻ കാരണം, ചാക്കോച്ചന്റെ ലിപ് ലോക്ക് രംഗം ഉണ്ട് എന്ന് അറിഞ്ഞത് കൊണ്ടാണ്’ നടി ഷിബല ഫറ വെളിപ്പെടുത്തുന്നു

0
87
Advertisement

മലയാള സിനിമയുടെ മാറിയ ചിന്താഗതിയെ കുറിച്ചും താൻ നേരിച്ച ബോഡി ഷെയിമിങ്ങിനെ കുറിച്ചും വെളിപ്പെടുത്തലുമായി കക്ഷി അമ്മിണി പിള്ളയിലെ നായികയായ ഷിബല ഫറ. ബിഹൈന്റ് വുഡിന് നൽകിയ അഭിമുഖത്തിലാണ് നടി തുറന്നുപറച്ചിലുകൾ നടത്തിയത്. ഭീമന്റെ വഴി എന്ന ചിത്രത്തിൽ ചാക്കോച്ചന്റെ ലിപ് ലോക്ക് ഒക്കെ വന്നത് മാറ്റത്തിന്റെ ഭാഗമാണെന്നാണ് നടി പറയുന്നു.

ഭീമന്റെ വഴി കാണാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ചാക്കോച്ചന്റെ ലിപ് ലോക്ക് ആണെന്നും ഷിബല കൂട്ടിച്ചേർത്തു. കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിന് വേണ്ടി ഷിബല വെയ്റ്റ് കൂട്ടിയതും തടിച്ചതുമെല്ലാം വാർത്തകൡ ഇടംനേടിയിരുന്നു. ചിത്രത്തിൽ അസാമാന്യ പ്രകടനമാണ് ഷിബല കാഴ്ചവെച്ചത്.

മാറിയ മലയാള സിനിമയെ കുറിച്ച് നടി പറയുന്നതിങ്ങനെ

സദാചാരത്തിന് എതിരായുള്ള വെല്ലുവിളി ഉയർത്തുന്ന മായാനദി പോലുള്ള സിനിമകൾ വരുന്നുണ്ട്. ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന ഡയലോഗ് സദാചാരത്തിന് എതിരെയുള്ള വെല്ലുവിളി തന്നെയാണ്. സമലയാളത്തിന്റെ ചാക്കോച്ചൻ വരെ ലിപ് ലോക്ക് ചെയ്തില്ലേ. സത്യത്തിൽ ഞാൻ ഭീമന്റെ വഴി എന്ന സിനിമ കാണാൻ കാരണം, ചാക്കോച്ചന്റെ ലിപ് ലോക്ക് രംഗം ഉണ്ട് എന്ന് അറിഞ്ഞത് കൊണ്ടാണ്. സമാന്തയുടെ ഐറ്റം ഡാൻസ് ഉള്ളത് കൊണ്ട് പുഷ്പ എന്ന സിനിമ കണ്ടവരുണ്ട്. അത് പോലെ കാഴ്ചക്കാരുടെയും അഭിരുചി മാറി.

നടിക്കേറ്റ ബോഡി ഷെയിമിങ്ങിനെതിരെയുള്ള പ്രതികരണം;

ബോഡി ഷെയിം ചെയ്യുന്ന ഒരാൾ പോലും, തടി കൂടിയത് കൊണ്ട് അവരുടെ ആരോഗ്യത്തിന് പ്രശ്നമാണ് എന്ന നിലയിൽ സംസാരിക്കാറില്ല. അത് കളിയാക്കൽ തന്നെയാണ്. നേരമറിച്ച് ആ ബോഡി ഷെയിമിങ് നമ്മുടെ കോൺഫിഡൻസിനെ ഭയങ്കരമായി ബാധിയ്ക്കും. പ്രത്യേകിച്ചും കൗമാരക്കാരെ മാനസികമായി തളർത്തും. കക്ഷി അമ്മിണി പിള്ളയുടെ ഓഡിഷന് പോയപ്പോൾ കഥാപാത്രത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ അത് ചെയ്യണം എന്ന് വല്ലാത്ത കൊതി ഉണ്ടായിരുന്നു.

ഓഡിഷൻ കഴിഞ്ഞപ്പോൾ, ഷൂട്ടിങിന് വരുമ്പോൾ കുറച്ച് കൂടെ തടി വയ്ക്കണം എന്ന് പറഞ്ഞു. ഭീമന്റെ വഴി എന്ന ചിത്രത്തിൽ ചിന്നു എന്ന കഥാപാത്രമൊക്കെ വളരെ പോസിറ്റീവ് ആണ്. അങ്ങനെയുള്ള കഥാപാത്രങ്ങളെ ഒന്നും ഒരു കാലം മുൻപ് വരെ ഒന്നും സങ്കൽപിക്കാൻ പോലും പറ്റില്ലായിരുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement