അത് കഴിക്കരുതെന്ന് പറഞ്ഞാൽ കഴിക്കും, ചിലപ്പോൾ പറയുന്നത് കേൾക്കില്ല; ജീവിതത്തിലുണ്ടാകുന്ന പിണക്കങ്ങളെ കുറിച്ച് ശ്രീനീഷ്, പക്ഷേ പേളി അടിയാണെന്നും താരം

0
46
Advertisement

അവതാരകയായി തിളങ്ങിയ പേളി മാണിക്കും ടെലിവിഷനിൽ നിറഞ്ഞിനിൽക്കുന്ന ശ്രീനീഷിനും ആരാധകർ നിരവധിയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരങ്ങൾ പ്രേക്ഷക മനസിലേയ്ക്ക് കൂടുതൽ കയറി പറ്റിയത്. കാരണമാകട്ടെ ഇരുവരും തമ്മിലുള്ള മാജിക് പ്രണയവും. ബിഗ് ബോസ് സീസൺ 1 ൽ ആയിരുന്നു ഇരുവരും മത്സരാർത്ഥികളായി എത്തിയത്.

ഹൗസിൽ വെച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും പിന്നീട് ആ സൗഹൃദയം പ്രണയത്തിലേയ്ക്ക് വഴുതി വീഴുന്നതും. മലയാളി പ്രേക്ഷകർ ലൈവായി കണ്ട പ്രണയം കൂടിയായിരുന്നു ഇതെങ്കിലും, തുടക്കത്തിൽ എല്ലാവരും ഏറെ സംശയത്തോടെയായിരുന്നു ഇവരുടെ പ്രണയത്തെ നോക്കിയിരുന്നത്. ഗെയിം പ്ലാൻ ആണോ എന്ന് സഹമത്സരാർത്ഥികൾ പോലും സംശയിച്ചിരുന്നു.

എന്നാൽ പ്രേക്ഷകരുടെയും സഹമത്സരാർത്ഥികളുടെയും കണക്കു കൂട്ടലുകളെ തെറ്റിച്ച് ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിനു പിന്നാലെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോൾ മകൾ നിലയ്ക്കൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് താരങ്ങൾ. പേളിയും ശ്രീനീഷും പോലെ മകൾ നിലയ്ക്കും ആരാധകരുണ്ട്. കുഞ്ഞിന്റ പേരിൽ ഒരു ഇൻസ്റ്റഗ്രാം പേജ് ഉണ്ട്.

പേളിയും ശ്രീനീയുമാണ് പേജ് കൈ കാര്യം ചെയ്യുന്നത്. കുഞ്ഞ് നിലയുടെ വിശേഷങ്ങളാണ് ഈ പേജിലൂടെ താരങ്ങൾ പങ്കിടുന്നത്. തങ്ങളുടെ ഓരോ വിശേഷവും സന്തോഷവുമെല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ക്രിസ്ത്യൻ ആചാരപ്രകാരവും ഹിന്ദു മതാചാര പ്രകാരവുമാണ് താരങ്ങളുടെ ആർഭാടമായ വിവാഹം നടത്തിയത്.

ഇപ്പോൾ സേഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശ്രീനീഷിന്റെ ഒരു പഴയ അഭിമുഖമാണ്. പേളിയോട് ദേഷ്യപ്പെടുന്ന കാര്യത്തിന് കുറിച്ചും ജീവിതത്തെ കുറിച്ചുമാണ് ശ്രീനീഷ് വെളിപ്പെടുത്തുന്നത്. അത് കഴിക്കരുതെന്ന് പറഞ്ഞാൽ പേളി കഴിക്കും. ചിലപ്പോൾ പറയുന്നത് കേൾക്കില്ലെന്നും വഴക്ക് പറയുന്ന കാര്യം വെളിപ്പെടുത്തി കൊണ്ട് ശ്രീനി പറയുന്നു. എങ്കിലും അടിപൊളിയാണെന്നു നടൻ പറയുന്നു. പേളിയോട് ദേഷ്യപ്പെടാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ശ്രീനിയുടെ മറുപടി.

” എണ്ണ ചേർന്ന ഭക്ഷണങ്ങൾ പേളിയ്ക്ക് കഴിക്കാൻ പാടില്ല. മുഖത്ത് കുരുവരും. ചിലപ്പോൾ കഴിക്കരുതെന്ന് പറഞ്ഞാലും അത് കഴിക്കും. അപ്പോൾ പേളിയോട് ദേഷ്യപ്പെടുമെന്ന് ശ്രീനി കൂട്ടിച്ചേർത്തു. പേളി പറഞ്ഞിട്ടാണ് താൻ ഇങ്ങനെ ദേഷ്യപ്പെടുന്നതെന്നും താരം വ്യക്തമാക്കി. രണ്ട് പേർക്കും ഭക്ഷണം ഭയങ്കര ഇഷ്ടമാണെന്നും ശ്രീനീഷ് ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. രണ്ട് പേർക്കും ഇഷ്ടമുള്ള കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ചിക്കൻ ബിരിയാണിയോടുള്ള താൽപര്യവും പങ്കുവെച്ചത്.

തന്റെ ശാന്ത സ്വഭാവമാണ് പേളിയ്ക്ക് കൂടുതൽ ഇഷ്ടം. തനിക്ക് ദേഷ്യം വരാറില്ലേ എന്ന് പേളി ചോദിക്കാറുണ്ടെന്നും ശ്രീനി പറയുന്നു. ഇതോടൊപ്പം ഭാര്യയുടെ ഇഷ്ട സ്വഭാവത്തെ കുറിച്ച് ശ്രീനിയും പറയുന്നുണ്ട്. ഒരു മോട്ടിവേഷൻ സ്പീക്കർ ആവാനാണ് പേളിയുടെ ഏറ്റവും വലിയ ആഗ്രഹം.”തനിക്ക് ലോകത്തുള്ള എല്ലാവർക്കും നല്ലത് ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം.

ഇത് സ്റ്റേജിലോ കുറെ ആളുകൾ കൂടുന്ന സ്ഥലത്തോ അല്ല പറയുന്നത്. തന്നോട് പേഴ്സണലായിട്ടാണ് ഇക്കാര്യം പറയുന്നത്. എല്ലാവരേയും കെയർ കൊടുത്ത് സ്ട്രേങ്ങ് ആക്കണമെന്ന് പേളി എപ്പോഴും തന്നോട് പറയാറുണ്ട്”. തങ്ങളുടെ വഴക്കും ദേഷ്യവും അഞ്ച് മിനിറ്റിൽ കൂടുതൽ നിലനിൽക്കില്ലെന്നും ശ്രീനീഷ് പറയുന്നു. ”താൻ പോയി കെട്ടിപ്പിടിക്കുന്നതോടെ പേളിയുടെ പിണക്കവും തീരും.

കൂടാതെ ഭാര്യയെ കുറിച്ചോർത്ത് അഭിമാനമുണ്ടെന്നും ശ്രീനി പറയുന്നു. പേളിയുടെ ഫാൻസാണ് തന്നേയും ഇഷ്ടപ്പെടുന്നത്. കൂടാതെ ജീവിതം പ്ലാൻ ചെയ്യാറില്ലെന്നും പറയുന്നു. പ്ലാൻ ചെയ്യാതെയാണ് യാത്രകൾ പലതും പോകുന്നതെന്നും ഹണിമൂണിന് പോയ കാര്യം പങ്കുവെച്ച് കൊണ്ട് ശ്രീനി പറയുന്നു

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement