അടിപൊളിയായിരിക്കണം, അമ്മയെ അധികം ബുദ്ധിമുട്ടിക്കരുത്’ കുഞ്ഞിനെ യാത്രയാക്കി രാജീവ് തമ്പി; ഏഴാം മാസത്തിലെ ചടങ്ങ് പങ്കുവെച്ച് നടി ആതിര മാധവ്

0
61
Advertisement

കുടുംബവിളക്കിലെ ഡോക്ടർ അനന്യയായി തിളങ്ങിയ നടി ആതിര മാധവിന് ആരാധകർ ഏറെയാണ്. ഇപ്പോൾ താരം സീരിയലിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. തന്റെ ആദ്യ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നടി. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആതിരയുടെ വിവാഹം. നീണ്ട കാലത്തെ പ്രണയമാണ് നവംബറിൽ സഫലമായത്. കഴിഞ്ഞ നവംബർ 9ന് ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചപ്പോഴാണ് അമ്മയാകാനൊരുങ്ങുന്നുവെന്ന സന്തോഷം ആതിര ആരാധകരുമായി പങ്കിട്ടത്.

ഗർഭകാലത്തിന്റെ ആറാം മാസത്തിലാണ് നടി സീരിയലിൽ നിന്നും മാറിനിന്നത്. കൺമണി ജനിച്ച ശേഷം മടങ്ങി വരാമെന്നും ആതിര അറിയിച്ചിരുന്നു. ഗർഭിണിയായിരിക്കെ അഭിനയിക്കുന്നതിന്റെതായ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും അവസാന ദിവസത്തെ ഷൂട്ടിലൊക്കെ കുറച്ച് സ്ട്രെയയിനുണ്ടായിയെന്നും ആതിര പറഞ്ഞിരുന്നു.

ബീച്ചിലെ പാറപ്പുറത്തൊക്കെ വലിഞ്ഞ് കയറുന്നതും ബീച്ചിൽ ഇറങ്ങുന്നതുമൊക്കെയായ കുറേ സീൻസ് കുടുംബ വിളക്കിൽ നിന്ന് പിന്മാറും മുമ്പ് ആതിരയുടെ അനന്യ എന്ന കഥാപാത്രത്തിന് ചെയ്യാനുണ്ടായിരുന്നു. ഇതാണ് നടിക്ക് പിന്മാറ്റത്തിന് പ്രേരണയായത്. ആതിര ബി.ടെക്ക് കഴിഞ്ഞ് ടെക്നോ പാർക്കിൽ ജോലി ചെയ്യുമ്പോഴാണ് രാജീവിനെ പരിചയപ്പെട്ടത്. പരിചയം പ്രണയമായപ്പോൾ വീട്ടിൽ സംസാരിച്ചു. രണ്ട് വീട്ടിലും സമ്മതം അറിയിച്ചതോടെ വിവാഹത്തിലേയ്ക്ക് എത്തുകയായിരുന്നു.

ഇപ്പോൾ ഗർഭകാലത്തിന്റെ ഏഴാം മാസത്തിലെ ചടങ്ങിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചത്. ഏഴാം മാസത്തിലെ ചടങ്ങിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. സദ്യ കഴിച്ച് കഴിഞ്ഞതിന് ശേഷമായാണ് ആതിരയും കുടുംബവും പോയത്. ആതിര പോവുകയാണെന്നറിഞ്ഞപ്പോൾ അമ്മയ്ക്ക് സങ്കടമായിരുന്നു. വീട്ടിലെത്തിയതിന് ശേഷമുള്ള സ്വീകരണവും വീഡിയോയിൽ കാണിച്ചിരുന്നു.

ആതിര പറയുന്നത് വായിക്കാം;

‘ആറ് മാസം കഴിഞ്ഞേ ഇനി രാജീവിന്റെ വീട്ടിലേക്ക് വരികയുള്ളൂ. അതിന് മുൻപായി ഞങ്ങളെല്ലാം ഗംഭീരമായ ആഘോഷം നടത്തിയിരുന്നു. ഇനി 6 മാസം കഴിഞ്ഞല്ലേ വരുള്ളൂയെന്ന് പറഞ്ഞ് സങ്കടത്തിലാണ് പപ്പയും അമ്മയും. അവരിങ്ങനെ പറയുന്നത് കേട്ട് എനിക്കും സങ്കടമാണ്. പപ്പയും അമ്മയും അധികം സംസാരിക്കുന്നത് കാണിച്ചിട്ടില്ല. അതൊക്കെ ഉൾപ്പെടുത്തി വീഡിയോ ചെയ്യുകയാണ്. പുറത്ത് പോയി സാധനങ്ങളൊക്കെ മേടിച്ച് ഇഷ്ടഭക്ഷണങ്ങളെല്ലാം ഉണ്ടാക്കുന്നുണ്ട്.

ശനി, ഞായർ, തിങ്കൾ, ദിവസങ്ങളിലെ സംഭവങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാമറാമാനായി നിൽക്കുന്നതിനാൽ വല്ലപ്പോഴുമേ രാജീവ് എന്റെ വീഡിയോയിൽ വരാറുള്ളൂ. ഭർത്താവ് സഹായങ്ങളൊന്നും ചെയ്യാറില്ലേയെന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം എന്നെ സഹായിക്കാറുണ്ട്. ഇവിടുന്ന് പോവുമ്പോൾ എനിക്ക് മിസ് ചെയ്യാൻ പോവുന്നത് ഇവിടുത്തെ അമ്മിയാണ്. എന്റെ വീട്ടിൽ അമ്മിയില്ല.

റയുന്നത് കേട്ടാൽ തോന്നും എപ്പോഴും ഈ അമ്മിയിലാണ് അരക്കുന്നതെന്ന്. ഞായറാഴ്ച നല്ല തിരക്കിലായതിനാൽ വീഡിയോ ഒന്നും ചെയ്യാനായിരുന്നില്ല. രാവിലെ 10.30 മുതലാണ് 7ാം മാസത്തിലെ ചടങ്ങ് തുടങ്ങുന്നത്. എല്ലാരും അതിന്റെ തിരക്കിലാണ്. അടിപൊളിയായിരിക്കണം അമ്മയെ അധികം ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു കുഞ്ഞിനോട് രാജീവ് പറഞ്ഞത്. ഏഴുകൂട്ടം പലഹാരങ്ങൾ ഗർഭിണിക്ക് നൽകുന്നതായിരുന്നു ചടങ്ങ്. പെൺകുഞ്ഞായിരിക്കുമെന്നായിരുന്നു രാജീവ് ഗസ് ചെയ്തത്. ആൺകുഞ്ഞായിരിക്കുമെന്നായിരുന്നു രാജീവിന്റെ ആന്റി പറഞ്ഞത്.

Advertisement