രണ്ടാം വിവാഹവും പരാജയം 12 വർഷത്തെ ദാമ്പത്യം അവസാനിച്ചു, വിവാഹമോചിതനാകാനൊരുങ്ങി ‘ഞാൻ ഗന്ധർവ്വൻ’ താരം നിതീഷ് ഭരദ്വാജ്

0
66
Advertisement

തങ്ങൾ വേർപിരിയുകയാണെന്ന് വെളിപ്പെടുത്തി നടൻ നിതീഷ് ഭരദ്വാജ്. നിതീഷ് ഭരദ്വാജിന്റെതും ഭാര്യ സ്മിതയും രണ്ടാം വിവാഹമായിരുന്നു. ഇതോടെ 12 വർഷത്തെ ദാമ്പത്യമാണ് അവസാനിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടയിലായിരുന്നു നിതീഷ് വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

2019 സെപ്റ്റംബറിലാണ് നിതീഷ് ഡിവോഴ്സ് കേസ് ഫയൽ ചെയ്തത്. മുംബൈയിലെ കുടുംബകോടതിയിൽ വിവാഹമോചനത്തിനുള്ള കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു. അതേസമയം, വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ പൊതുസമൂഹം അറിയേണ്ടതില്ലെന്നും നടൻ കൂട്ടിച്ചേർത്തു.

മരണത്തെക്കാൾ വേദനാജനകമാണ് വേർപിരിയൽ എന്നും നിതീഷ് പ്രതികരിച്ചു. ഒരു കുടുംബം തകരുമ്പോൾ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടിവരിക. വേർപിരിയുകയാണെങ്കിൽ പോലും കുഞ്ഞുങ്ങളെ അത് ഏറ്റവും കുറഞ്ഞ രീതിയിൽ ബാധിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും നടൻ പറയുന്നു.

നിതീഷിന്റെ ആദ്യഭാര്യയിലുണ്ടായ രണ്ട് കുട്ടികൾ ഇപ്പോൾ അമ്മയോടൊപ്പമാണ് കഴിയുന്നത്. മോനിഷ പട്ടേൽ ആണ് ആദ്യ ഭാര്യ. 1991ൽ വിവാഹിതരായ ഇവർ 2005ലാണ് വേർപിരിഞ്ഞത്. പിന്നീട് 2009ൽ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിത ഗേറ്റിനെ ജീവിത സഖിയാക്കി.

ഈ ബന്ധത്തിൽ ഇവർക്ക് ഇരട്ടകുട്ടികളാണുള്ളത്. പത്മരാജന്റെ ഗന്ധർവനായി മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് നിതീഷ് ഭരദ്വാജ്. മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിതീഷിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ഞാൻ ഗന്ധർവനിലേത്.

Advertisement