നിങ്ങൾ വളരെ ഹോട്ട് ആണ് എനിക്ക് ഇഷ്ടപ്പെട്ടെന്ന് ഞരമ്പൻ, കിടിലൻ മറുപടി നൽകി വീണാ നന്ദകുമാർ

0
138

സൂപ്പർഹിറ്റ് സിനിമയായ കെട്ട്യോളാണെന്റെ മാലാഖ യിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് വീണാ നന്ദകുമാർ. ചിത്രത്തിൽ റിൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വീണ മുംബൈയിലാണ് ജനിച്ചതും പഠിച്ചതുമെല്ലാം.

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായ താരായി മാറാൻ വീണാ നന്ദകുമാറിന് കഴിഞ്ഞിരുന്നു.മോഡലിംഗ് രംഗത്ത് നിന്നും നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച താരം 2017ൽ പുറത്തിറങ്ങിയ കടം കഥ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്.

കെട്ട്യോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 2018 ൽ പുറത്തിറങ്ങിയ തൊട്രാ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേമായൊരു കഥാപാത്രം അവതരിപ്പിച്ചു. ഇതിന് ശേഷമാണ് കെട്ടിയോളാണ് എന്റെ മാലാഖയിലേക്ക് നായികയായി എത്തുന്നത്.

കെട്ട്യോൾ ആണെന്റെ മാലാഖ മലയാളത്തിൽ വലിയ തരംഗമായി മാറിയതോടെ കോഴിപ്പോര്, ലവ്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഭീഷ്മ പർവ്വം എന്നിങ്ങനെയുള്ള സിനിമകളിലേക്ക് അവസരം ലഭിച്ചു. വോയ്‌സ് ഓഫ് സത്യനാഥൻ എന്ന സിനിമയാണ് വീണയുടേതായി ഇനി വരാനിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വീണയുടെ അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം വൈറൽ ആയിരുന്നു.ഏറ്റവും ഒടുവിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സർവ്വകാലഹിറ്റായി മാറിയിരിക്കുന്ന ഭീഷ്മപർവ്വം എന്ന ഹിറ്റ് സിനിമയിലും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് വീണാ നന്ദകുമാർ.

ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായ ജെസി എന്ന റോളായിരുന്നു വീണയ്ക്ക്. അതും മനോഹരമാക്കാൻ സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതേസമയം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുക്കുകയാണ് വീണ നന്ദകുമാർ.

ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരത്തോട് അവർ ചോദിക്കുവാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കുവാൻ ഉള്ള അവസരമാണ് ഇത്. രസകരമായ നിരവധി ചോദ്യങ്ങളാണ് താരം നേരിട്ടത്. ഇതിലെല്ലാം തന്നെ ഉരുളയ്ക്കുപ്പേരി പോലെ താരം മറുപടി നൽകുകയും ചെയ്തു.

നിങ്ങൾ വളരെ ഹോട്ട് ആണ്. എനിക്ക് ഇഷ്ടപ്പെട്ടു എന്നായിരുന്നു ഒരു ആരാധകൻ വീണയോട് പറഞ്ഞത്. ഇയാൾക്ക് തകർപ്പൻ മറുപടി തന്നെയാണ് വീണാ നന്ദകുമാർനൽകിയത്. ഇപ്പോൾ വേനൽ കാലം അല്ലേ. എല്ലാവർക്കും ചൂടു തോന്നും എന്നായിരുന്നു വീണ നന്ദകുമാർ നൽകിയ മറുപടി. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഈ മറുപടി ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.