ധനനഷ്ടം ഭീകരമാണ്, എവിടെയൊക്കെ പണം മുടക്കിയോ അതൊക്കെ പോയി, ഇവരുടെ മാര്യേജിൽ എന്തെങ്കിലും കുഴപ്പമുണ്ടോ, താലിയൊക്കെ പൊട്ടിച്ച് തീയിലെറിയണം: ദിലീപിന്റെ അളിയൻ

0
280
Advertisement

കൊച്ചിയിൽ മലയാളിയായ തെന്നിന്ത്യൻ യുവ നടി ആ ക്ര മി ക്ക പ്പെ ട്ട കേസിൽ പ്രിതിസ്ഥാനത്തുള്ളയാളാണ് നടൻ ദിലീപ്. കേസുമായി ബന്ധപ്പെട്ട് പലവിധ സംഭവങ്ങളാണ് ഇപ്പോൾ അരങ്ങേറി കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് കുരുക്ക് ആയി മാറിയരിക്കുകയാണ് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റേതായി പുറത്തുവന്ന ശബ്ദരേഖ. ദിലീപിന്റെ അടുത്ത സുഹൃത്തായ ശരതുമായി സുരാജ് നടത്തുന്ന ശബ്ദ രേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

കേസിൽ കാവ്യയ്ക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ശബ്ദ രേഖയാണ് ഇതെന്നാണ് നടി ആ ക്ര മി ക്ക പ്പെട്ട കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്.
ഇതിന്റെ ഭാഗമായി മൂന്ന് ശബ്ദ രേഖകളാണ് പോലീസ് കോടതിയിൽ നൽകിയിരിക്കുന്നത്. അതിലൊന്നാണ് ദിലീപിന്റെ സഹോദരൻ സുരാജിന്റെ സംഭാഷണം.

ഒൻപതര മിനുട്ട് നീളുന്നതാണ് ഓഡിയോ. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ തർക്കങ്ങളാണ് സംഭവങ്ങൾക്കെല്ലാം കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യ ദിലീപ് വിവാഹത്തിന് എന്തെങ്കിലും ദോഷം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സുരാജ് ഓഡിയോയിൽ പറയന്നുണ്ട്.

നമ്മൾ ഈ ക്ഷേത്രങ്ങളിൽ എല്ലാം വഴിപാടുകൾ ഒക്കെ ചെയ്യുന്നില്ലേ, ഇവരുടെ മാരേജിൽ എന്തെങ്കിലും കുഴപ്പമുണ്ടോയെന്നതാണ്. ദോഷം മാറ്റാൻ താലിയൊക്കെ തീയിലിടുന്ന ചടങ്ങുണ്ടെന്നും അത് ചെയ്യണം എന്നും സുരാജ് പറയുന്നുണ്ട്.

മാത്രമല്ല വലിയ ധനനഷ്ടമാണ് നേരിടുന്നതെന്നും സുരാജ് ഓഡിയോയിൽ പറയുന്നു. ധനനഷ്ടം ഭീകരമാണ് ജാക് ഡാനിയേലിൽ പൈസ കിട്ടിയില്ല. അതങ്ങനെ പോയി, ഡിങ്കൻ പകുതി വെച്ച് പടം മുടങ്ങി. പ്രൊഡ്യൂ സർ കുത്തുപാളയെടുത്തു. എവിടെയൊക്കെ പണം മുടക്കിയോ അതൊക്കെ പോയി. തിയറ്ററിൽ നിന്നും വരുമാനം ഇല്ല. എന്തൊക്കെയോ കുഴപ്പം ഇതിനകത്തുണ്ട്.

ഇതെല്ലാം ക്ലിയർ ചെയ്യേണ്ടതുണ്ടെന്നും സുരാജ് ഓഡിയോയിൽ പറയുന്നു. കേസിൽ കാവ്യയുടെ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകളും സുരാജിന്റെ ശബ്ദരേഖയിൽ ഉണ്ടെന്നാണ് അന്വേഷണ സംഘം കോടതിയിൽ പറയുന്നത്. കാവ്യയെ കുടുക്കാൻ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയതെന്നാണ് ശബ്ദരേഖയിൽ ഉള്ളത്. ഇത് സംബന്ധിച്ചുള്ള സുരാജിന്റെ ശബ്ദരേഖയിൽ പറയുന്നത് ഇങ്ങനെയായിരുന്നു.

കാവ്യയെ കുടുക്കാൻ വേണ്ടി കൂടെ നിന്ന് കൂട്ടുകാരികൾ പണി വച്ചപ്പോൾ തിരിച്ച് ഇവക്കൊരു പണി കൊടുക്കണമെന്ന് വന്നപ്പോൾ കൊടുത്ത സാധനമാണ്. അതില് ചേട്ടന്റെ റോൾ തന്നെ ഇല്ല. ജയിലിൽ നിന്നും വന്ന കോൾ നാദിർഷ എടുത്തതോടെ ആണ് ഏട്ടനി ലേക്ക് വന്നത്. ഇല്ലേങ്കിൽ കാവ്യ തന്നെയായിരുന്നു ഇതിൽ ഉണ്ടായിരുന്നത്, എന്നായിരുന്നു ഓഡിയോയിൽ ഉളളത്.

നമ്മൾ അമ്പലങ്ങളിലും മറ്റു വഴിപാടുകളും ചെയ്തല്ലോ. ഇതിന്റെയൊക്കെ യഥാർത്ഥ കാരണം ഇവരുടെ വിവാഹത്തിന്റെ കുഴപ്പമുണ്ടോ? ഇവരെ കുറ്റം പറയുകയല്ല. ദോഷം മാറ്റാൻ താലിയൊക്കെ തീയിലിടുന്ന ചടങ്ങുണ്ടെന്നും അത് ചെയ്യണമെന്നും സുരാജ് പറയുന്നുണ്ട്. മാത്രമല്ല വലിയ ധനനഷ്ടമാണ് നേരിടുന്നതെന്നും സുരാജ് ഓഡിയോയിൽ പറയുന്നു.

അങ്ങനെ പോകുന്നു മന്ത്രവാദത്തെ കുറിച്ചുള്ള സംഭാഷണം. കൂടാതെ ധനനഷ്ടത്തെ കുറിച്ചും ആവർത്തി ക്കുകയാണ്. അതേസമയം തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കാവ്യ മാധവനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാൽ ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് എത്തില്ലെന്ന് കാവ്യാ മാധവൻ അറിയിച്ചു. വിട്ടിലെത്തി മൊഴി എടുക്കാൻ ആണ് കാവ്യ പറയുന്നത്. എന്നാൽ മൊഴി എടുക്കാൻ വീട്ടിൽ വരില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement