കോയമ്പത്തൂർ ആണ് ജനിച്ചത്, ഞാൻ മലയാളി അല്ല തമിഴ് നാട്ടുകാരിയാണ് മലയാളി എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല: സായി പല്ലവി

0
79

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സായി പല്ലവി. 2015ൽ പുറത്തിറങ്ങിയ കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്ത പ്രേമത്തിലെ 3 നായികമാരിൽ ഒരാളായി ആയിരുന്നു സായി പല്ലവി എത്തിയത്.

പ്രേമത്തിലെ മലർ എന്ന കഥാപാത്രത്തെ മലയാളക്കര ഏറ്റെടുക്കുക ആയിരുന്നു. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങുകയാണ് താരം. മികച്ച് ഒരു നർത്തകി കൂടിയാണ് സായി പല്ലവി. ഓരോ ചിത്രത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന വിധത്തിൽ ഡാൻസ് രംഗങ്ങളും സായ് പല്ലവി ചെയ്യാറുണ്ട്.

അതേ സമയം നിങ്കളിൽ യാര് അടുത്ത പ്രഭുദേവ എന്ന മിനിസ്‌ക്രീൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവിയുടെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ചില തമിഴ് ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു. തുടർന്നാണ് പ്രേമം എന്ന മലയാള സിനിമയിലൂടെ ബിഗ് സ്‌ക്രീനിൽ എത്തുകയായിരുന്നു.

പ്രേമത്തിന് പിന്നാലെ കലി, അതിരൻ, തുടങ്ങിയ മലയാള സിനിമകളിലും സായി പല്ലവി അഭിനയിച്ചു. തമിഴിലും ഹിറ്റ് സിനിമകളിൽ വേഷമിട്ട സായി പല്ലവി ഇപ്പോൾ തെലുങ്ക് സിനിമാ ലോകത്തെ നമ്പർ വൺ നായിക കൂടിയാണ്. അതേ സമയം മുൻപ് ഒരു സിനിമയുടെ പ്രമോഷനിടെ തന്നെ മലയാളി എന്ന് ഒരാൾ വിളിച്ചപ്പോൾ ഉള്ള താരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ വീണ്ടും സോഷെയൽ മീഡിയകളിൽ വൈറലായി മാറുന്നത്.

തന്നെ മലയാളി എന്നു വിളിച്ചത് ഇഷ്ടപെടാതെ താൻ മലയാളി അല്ലെന്നും തമിഴ് നാട്ടുകാരി ആണെന്നും സായി പല്ലവി ആ പരിപാടിക്ക് ഇടെ തുറന്നടിച്ചു. താൻ ജനിച്ചു വളർന്നത് കോയമ്പത്തൂർ ആണെന്നും അതു കൊണ്ട് തന്നെ ദയവു ചെയ്ത് മലയാളിയെന്ന് തന്നെ മുദ്ര കുത്തരുത് എന്നും ആയിരുന്നു താരം പറഞ്ഞത്.

അതേ സമയം താൻ ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കാൻ ജിമ്മിൽ പോകാറില്ലെന്ന് താരം തുറന്നു പറഞ്ഞതും വൈറലായി മാറിയിരുന്നു. ഒരിക്കൽ പോലും ജിമ്മിൽ പോയിട്ടില്ല എന്നും, തനിയ്ക്ക് അതിന്റെ ആവശ്യം ഇല്ല എന്നും സായി പല്ലവി പറയുന്നു. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ എനിക്ക് നൃത്തത്തിനോട് പാഷനാണ്.

അതുകൊണ്ട് തന്നെ ഒരിക്കലും പ്രാക്ടീസ് മുടക്കാറില്ല. എന്റെ വർക്കൗട്ട് ഡാൻസ് തന്നെയാണ്. അത് ഞാൻ തടി കുറയ്ക്കാൻ വേണ്ടിയോ, ശരീര സൗന്ദര്യം നിലനിർത്താൻ വേണ്ടിയോ ചെയ്യുന്നതല്ല. എന്റെ പാഷനാണ് ഡാൻസ് അത് ചെയ്യുന്നു എന്ന് മാത്രം സായി പല്ലവി വ്യക്തമാക്കുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.