മലയാളി ടെലിവിഷൻ പ്രേമികൾക്ക് ഇന്ന് ഏറെ സുപരിചിതമാണ് ഉമാ നായർ എന്ന പേര്. ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന പരമ്പരിലെ കേന്ദ്രകഥാപാത്രമായ അനുമോളുടെ സ്‌നേഹ നിധിയായ വല്യമ്മ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഉമാ നായർ പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരിയായി മാറിയത്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയിലെ ഈ കഥാപാത്രത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക ഇഷ്ടം നേടിയ നടിയാണ് ഉമാ നായർ. വാനമ്പാടിക്കു ശേഷവും നിരവധി പരമ്പരകളിൽ സജീവമാണ് താരം. എട്ടുവയസുള്ളപ്പോൾ അച്ഛൻ പ്രൊഡ്യൂസ് ചെയ്ത ഷോട്ട് ഫിലിമിലൂടെയാണ് ഉമ തന്റെ അഭിനയജീവിതം ആരംഭിച്ചത്.
സിനിമകളിലും അഭിനയിച്ച താരം ഇപ്പോൾ സീരിയലുകളിലാണ് ഏറെ സജീവം. സീരിയലിലെ കേന്ദ്രകഥാപാത്രം ആയിരുന്ന അനുമോളും പദ്മിനിയും മോഹൻകുമാറും ചന്ദ്രേട്ടനും നിർമ്മൽ ഏട്ടത്തിയും ഒക്കെ തന്നെ ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഒരുപക്ഷേ അടുത്ത കാലത്തിനിടയിൽ ഇത്രത്തോളം സ്വീകാര്യത കിട്ടിയ മറ്റൊരു സീരിയലും ഉണ്ടായിരുന്നില്ല.
കുടുംബാംഗങ്ങളെ എല്ലാവരെയും ഒരേപോലെ സ്‌നേഹിക്കുകയും കുടുംബ ബന്ധങ്ങൾക്ക് വില നൽകുന്നതുമായ നിർമ്മൽ ഏട്ടത്തി എന്ന കഥാപാത്രം അതുകൊണ്ടുതന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. സീരിയൽ അവസാനിച്ചിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ നിർമ്മലേട്ടത്തി ചർച്ചയാണ്. കൂടുതലും അമ്മ വേഷത്തിലാണ് ഉമ മിനിസ്‌ക്രീനിൽ എത്താറുള്ളത്. തന്നിൽ എത്തുന്ന അമ്മ വേഷങ്ങൾ വ്യത്യസ്തമായി അവതരിപ്പിക്കാൻ നടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
പൂക്കാലം വരവായി, ഇന്ദുലേഖ, രാക്കുയിൽ തുടങ്ങിയ സീരിയലിലെ ഉമാ നായരുടെ വേഷങ്ങളും വളരെ ശ്രദ്ധേയം ആയിരുന്നു. ഇന്ദുലേഖ എന്ന പുതിയ പരമ്പരയിൽ മൂന്ന് സഹോദരന്മാരുടെ സ്‌നേഹനിധിയായ സഹോദരിയുടെ വേഷത്തിലാണ് നടി ഉമാ നായർ എത്തുന്നത്. കളിവീട് ആണ് ഉമാ നായർ അഭിനയിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു പരമ്പര.
വാനമ്പാടിലോ ഇന്ദുലേഖയിലോ കണ്ട ഉമയെ അല്ല പക്ഷെ കളിവീടിൽ കാണുന്നത്. മകനേയും മരുമകളേയും ഒരുപോലെ സ്നേഹിക്കുന്ന കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി ജീവിക്കുന്ന ഒരു അമ്മയാണ് മലയാളിയുടെ പ്രിയപ്പെട്ട മാധുരി. എന്നാൽ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും ശബ്ദമുയർത്തേണ്ടിടത്ത് അങ്ങനെ ചെയ്യുന്ന ഒരു ന്യൂജെൻ അമ്മ കൂടിയാണ്.
ഇപ്പോഴിതാ ഉമാ നായരെ കുറിച്ചുള്ള രഹസ്യം ആദ്യമായി പരസ്യമാക്കുകയാണ് നടൻ മോഹനൻ അയിരൂർ. ഉമ എന്ന താരം സത്യത്തിൽ കാണുന്നത് പോലെയല്ല ഒരു വലിയ സംഭവമാണെന്നാണ് നടൻ പറയുന്നത്. സ്വാസിക അവതാരിപ്പിക്കുന്ന റെഡ്കാർപെറ്റിൽ ഇരുവരും അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിത്. അഭിനയം മാത്രമല്ല ബിസിനസ് വുമണും പ്രൊഡ്യൂസറും കൂടിയാണ് ഇന്ന് പ്രിയനടി ഉമ എന്നാണ് നടൻ പറയുന്നത്.
നടിയുടെ വിശേഷങ്ങൾ ചോദിക്കവെയാണ് മോഹനൻ ഇക്കാര്യം ആരാധകരോട് വെളിപ്പെടുത്തിയത്.ഉമ നായർ ഒരു ആർട്ടിസ്റ്റ് മാത്രമല്ല. സ്വന്തമായിട്ടൊരു ഇവന്റ് മനേജ്മെന്റ് കമ്പനി കൂടി ഇന്ന് നടത്തുന്നുണ്ട്. കൂടാതെ സിനിമ നിർമ്മാണ മേഖലയിലും അവർ ഇപ്പോൾ ചുവട് വെച്ചിട്ടുണ്ട്. ഈ അടുത്ത് തന്നെ ഒരു സിനിമ നിർമ്മിക്കുമെന്നും ഉമയെ കുറിച്ച് അധികം ആർക്കും അറിയാത്ത രഹസ്യം പങ്കുവെച്ച് കൊണ്ട് താരം തുറന്നു പറഞ്ഞു.
ഇനിയും കുറെ സ്വപ്ന പ്രൊജക്ടുകൾ മനസ്സിലുണ്ടെന്നും തനിക്ക് ഇപ്പോൾ അത് പറയാൻ അനുവാദമില്ലെന്നും നടൻ വ്യക്തമാക്കി. ഇതെല്ലാം ചിരിച്ചു കൊണ്ട് തന്നെ കേട്ടിരിക്കുകയായിരുന്നു പ്രിയതാരം ഉമ. എന്നാൽ തന്നോട് ഇത് ആരും പറഞ്ഞില്ലെന്നുള്ള പരിഭവവും പരാതിയും അവതാരക സ്വാസികയും പങ്കുവെച്ചു.ഇതെ അഭിമുഖത്തിൽ തന്നെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും ഉമ വളരെ തുറന്നു തന്നെ വ്യക്തമാക്കിയിരുന്നു.
ബ്രേക്കിട്ട് മാത്രമേ സീരിയലിൽ അഭിനയിക്കുകയുള്ളൂവെന്നാണ് നടി കൃത്യമായി പറഞ്ഞത്. ഉമയുടെ വാക്കുകൾ ഇങ്ങനെ.’കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഞാൻ വളരെ ശ്രദ്ധിക്കുന്ന ആളാണ്. ഒരു അമ്മയുടെയോ അമ്മായിയമ്മയുടെയോ കഥാപാത്രം എടുത്താലും ആ കഥാപാത്രത്തെ പ്രേക്ഷകർ സ്നേഹിക്കുമെന്ന് ഞാൻ ഉറപ്പാക്കും. ഒരു പ്രോജക്റ്റിന് ശേഷം ചെറിയ ഇടവേള എടുക്കുന്നത് ടൈപ്പ്കാസ്റ്റ് ഒഴിവാക്കാനാണെന്നും ഉമാ നായർ വ്യക്തമാക്കുന്നു.