ഷഹാന തന്റെ കൂടെ ഉള്ളോടത്തോളം താൻ തളരില്ല, ആദ്യ രണ്ട് ഓപ്പറേഷനും സക്‌സസ് ആയി: സന്തോഷ വാർത്തയുമായി പ്രണവും ഷഹാനയും

0
80

മലയാളികൾക്ക് ഏറെ സുപരിചിതർ ആയ ദമ്പതികൾ പ്രണവ് ഷഹാന ദമ്പതികൾ. ഒരു ബൈക്ക് അപകടത്തിൽ നെഞ്ചിന് താഴേക്ക് തളർന്നുപോയ പ്രണവിന്റെ ജീവിതത്തിലേക്ക് ഒരു മടിയും ഇല്ലാതെ കടന്നുവന്നാണ് ഷഹാന ഏവരെയുെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തത്.

പ്രണവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ ഷഹാനയെ പലരും പിന്തിരിപ്പിക്കാൻ പരലും നോക്കിയെങ്കിലും കൂടെ ജീവിക്കാൻ തന്നെ ആയിരുന്നു ഷഹാനയുടെ ഉറച്ച തീരുമാനം.പ്രണവിനു താങ്ങായും തണലായും ഷഹാന എപ്പോഴും കൂടെയുണ്ട്. ജാതിക്കും മതത്തിനും അതീതമായി ഒരുമിച്ചു ജീവിക്കുകയാണ് ഇവർ.

പലരും ഇവർ എങ്ങനെ ജീവിക്കും എന്ന് ചോദിച്ചിരുന്നു അതിനുള്ള ഉത്തരമാണ് ഷഹാനയുടെയും പ്രണവിന്റെയും ജീവിതം. ഇപ്പോൾ ഇവരുടെ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവയ്ക്കുകയാണ് പ്രണവ്.

പ്രണവിന്റെ വാക്കുകൾ ഇങ്ങനെ:

ചങ്കുകളെ എൻറെ ആദ്യ രണ്ട് ഓപ്പറേഷനും സക്‌സസ് ആയി. ഇനി ഇൻഫെക്ഷൻ വരാതിരിക്കാൻ മുറിവുകൾ ക്ലിയറായി ശേഷമാണ് മൂന്നാമത്തെ ഓപ്പറേഷൻ നടത്തുക .കഴുത്തിലിട്ട പ്ലേറ്റിന്റെ സ്‌ക്രൂ കൊണ്ട് ഉണ്ടായ അന്നനാളത്തിലെയും ശ്വാസനാളത്തിലെയും ഹോൾ അടയ്ക്കുക എന്നതാണ് ഡോക്ടർമാരുടെ അടുത്ത ദൗത്യം.

അത് ഇത്തിരി മേജർ ഓപ്പറേഷൻ ആയതു കൊണ്ടുതന്നെ സമയമെടുക്കും എന്നാണ് ഡോക്ടർ പറഞ്ഞത് .
നാളെ ചിലപ്പോൾ ഡിസ്ചാർജ് ആവും ഇനി ഇതൊക്കെ ഉണങ്ങിക്കഴിയുമ്പോൾ ആണ് ചെക്കപ്പിന് വരാൻ പറഞ്ഞിരിക്കുന്നത്.

എനിക്ക് ഇപ്പോൾ വല്ലാത്ത സന്തോഷം ഉണ്ട്. അതിന് കാരണക്കാർ എന്നെ സഹായിച്ച, എനിക്ക് വേണ്ടി പ്രാർത്ഥിച്ച ഓരോരുത്തരും ആണ് നന്ദിയുണ്ട് ഒരുപാട് സ്‌നേഹത്തോടെ നിങ്ങളുടെ സ്വന്തം പ്രണവ് ഷഹാന എന്നാണ് പ്രണവ് പറഞ്ഞത്. എട്ടു വർഷം മുമ്പായിരുന്നു പ്രണവിന് ഒരു അപകടം സംഭവിച്ചത് .

ബൈക്കിൽനിന്ന് തെന്നിവീണ് പ്രണവിനു നട്ടെല്ലിന് പരിക്കേൽക്കുക ആയിരുന്നു. ഒരുവർഷത്തോളം ചികിത്സയിലായിരുന്നു. വീഡിയോ കണ്ടാണ് ഷഹാന പ്രണവിനെ ഇഷ്ടപ്പെടുന്നത്. ഷഹാന പ്രണയം അറിയിച്ചപ്പോൾ പ്രണവ് നിരവധി തവണ പിന്തിരിയാൻ പറഞ്ഞിരുന്നു.

എന്നാൽ ഷഹാന പിന്മാറാൻ തയ്യാറായില്ല. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പറഞ്ഞിട്ടും തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുക ആയിരുന്നു ഷഹാന. തുടർന്ന് ഷഹാന പ്രണവിൻെ കുടെ ജീവിക്കാനായി തൃശ്ശൂരിലേക്ക് പുറപ്പെട്ടു.

എന്നിട്ടും പ്രണവ് വിവാഹത്തിൽ നിന്ന് ഷഹാനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഷഹാന വഴങ്ങിയില്ല. അതോടെയാണ് പ്രണവ് ഷഹാനയെ താലി ചാർത്തിയത്. ഇവരുടെ ജീവിത കഥ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.