അമൃതയെ പരസ്യമായി ലിപ് ലോക്ക് ചെയ്ത് ഗോപി സുന്ദർ, ഇതിൽപരം ഇനിയെന്ത് വേണമെന്ന് ആരാധകർ: വീഡിയോ

0
42

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും അടുത്തിടെ ആയിരുന്നു തങ്ങൾ പ്രണയത്തിൽ ആണെന്നും ഒന്നിച്ചുവെന്നും അറിയിച്ചത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഇവർ പിന്നീടങ്ങോട്ട് പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ചർച്ചയായി മാറുകയായിരുന്നു.

തങ്ങളുടെ കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്. സംഗീത കുടുംബത്തിലേക്ക് തിരികെ ചെന്നത് പോലെയാണ് ഇപ്പോൾ തോന്നുന്നത് എന്നായിരുന്നു അമൃത ഗോപിക്ക് ഒപ്പമുള്ള ജീവിതത്തെ വിശേഷിപ്പിച്ചത്.

അതേ സമയം അമൃതയുടെ പിറന്നാൾ ദിനത്തിൽ ഗോപി സുന്ദർ പങ്കുവെച്ച ഫോട്ടോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഹാപ്പി ബർത്ത് ഡേ മൈ ഡിയർ കൺമണിയെന്ന ക്യാപ്ഷനോടെ ആണ് ഗോപി സുന്ദർ അമൃതയ്ക്ക് ആശംസ അറിയിച്ചത്.

കറുപ്പ് നിറത്തിലുള്ള ടീഷർട്ടണിഞ്ഞ് ഗോപിയെ കെട്ടിപ്പിടിച്ച് ചിരിച്ച് പോസ് ചെയ്യുന്ന അമൃതയെയാണ് ചിത്രത്തിൽ കാണുന്നത്. ഇവരുടെ ബന്ധത്തിന്റെ തീവ്രത അമൃതയുടെ മുഖത്ത് കാണാം, ആ ചിരിയിലുണ്ട് എല്ലാം. നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

ഇപ്പോഴിതാ അമൃതയുടെ പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. കേക്ക് മുറിച്ചതിന് ശേഷം ഇരുവരും ലിപ് ലോക്ക് ചെയ്യുന്നതും വീഡിയോയിൽ കാണാം. ആരാധകർ ഈ വീഡിയോ ഏറ്റെടുത്തിരിക്കുക ആണ് ഇപ്പോൾ.

അതേ സമയം ഇപ്പോഴത്തെ ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടെന്ന് നേരത്തെ അമൃത പ്രതികരിച്ചിരുന്നു. സംഗീത കുടുംബത്തിലേക്ക് തിരിച്ച് ചെന്ന പ്രതീതിയാണ്. മുൻപ് അച്ഛനോടൊക്കെ സംശയം ചോദിച്ചിരുന്നത് പോലെ പാട്ടിലെ കാര്യങ്ങളെക്കുറിച്ചെല്ലാം ഗോപി സുന്ദറിനോട് ചോദിക്കാറുണ്ട്.

കുട്ടിക്കാലം മുതലേ പാട്ട് പഠിച്ച അമൃത ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയായാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രിയപ്പെട്ടവരെല്ലാം അമ്മുവെന്ന അമൃതയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. അമൃത തന്നെ പ്രിയപ്പെട്ടവരുടെ ആശംസ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

എപ്പോഴും നിങ്ങളുടെ സന്തോഷം നിലനിൽക്കട്ടെ, ഹാപ്പി ബർത്ത് ഡേ അമൃത എന്നായിരുന്നു ഗായകനായ ശശാങ്ക് കുറിച്ചത്. ജീവിതത്തിൽ എപ്പോഴും നല്ലതും സന്തോഷം ഉള്ളതുമായ കാര്യങ്ങളുണ്ടാവട്ടെ, നിന്റെ ജീവിതത്തിൽ നീയെപ്പോഴും പെർഫെക്റ്റാണ്. ഡയമണ്ടിനെപ്പോലെ തിളങ്ങട്ടെയെന്നുമായിരുന്നു ദീപ തോമസിന്റെ ആശംസ. സോഷ്യൽമീഡിയയിൽ എന്ത് പോസ്റ്റിട്ടാലും നെഗറ്റീവ് കമന്റുകൾ വരാറുണ്ട്.

തുടക്കത്തിലൊക്കെ അത്തരത്തിലുള്ള കമന്റുകൾ കാണുമ്പോൾ സങ്കടം തോന്നുമായിരുന്നു. പിന്നീടാണ് അവയെ നേരിടാൻ ശീലിച്ചത്. അമ്മ എന്തിനാണ് അതൊക്കെ മൈൻഡ് ചെയ്യുന്നത്, അമ്മയെ എനിക്കറിയില്ലേ എന്നാണ് മകൾ ഇതൊക്കെ കാണുമ്പോൾ പറയുന്നതെന്നും അമൃത പറഞ്ഞിരുന്നു.

ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത് പാപ്പുവിനോടായിരുന്നു. ഞാനൊന്ന് നോക്കട്ടെയെന്നായിരുന്നു അവളുടെ മറുപടി. അവൾക്കും ഇത് ഓക്കെയായിരുന്നു. പൊതുവെ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മടിയുള്ള കൂട്ടത്തിലാണ് അവൾ. അതാണ് ഗുരുവായൂരിലെ ഫോട്ടോയിൽ ഞങ്ങളുടെ ഇടയിലേക്ക് നിന്നത്.

ആ ഫോട്ടോയെ വിമർശിച്ച് നിരവധി കമന്റുകളുണ്ടായിരുന്നു. അന്നെന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെയാണ് പലരും വിമർശിച്ചതെന്നും അമൃത പറഞ്ഞിരുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.