ഉച്ച ആയപ്പോഴേക്കും അവിടെയിവിടെ ഒക്കെ ലൂസായി, താൻ ആദ്യമായി സാരിയുടുത്തപ്പോൾ ഉണ്ടായ അനുഭവം പറഞ്ഞ് നടി അനു സിത്താര

0
54

വളരെ പെട്ടെന്ന തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താര സുന്ദരിയാണ് അനു സിത്താര. ശാലീന സുന്ദരിയായ അനു സിത്താരയ്ക്ക് ആരാധകരും ഏറെയാണ്. മലയാളത്തിന്റെ പ്രിയ നടി കാവ്യ മാധവനോടായിരുന്നു ഈ നായികയെ പ്രേക്ഷകർ ഉപമിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളക്കരയുടെ ഇഷ്ടനായികയായി മാറുകയായിരുന്നു താരം.

ഗ്ലാമറസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താൽപര്യം ഇല്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. മികച്ച പിന്തുണയാണ് ആരാധകർ അനു സിത്താരയ്ക്ക് നൽകുന്നത്. സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവർക്ക് ഒപ്പവും ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ യുവ നായകന്മാരോടൊപ്പവുംം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

വിവാഹിതയായ ശേഷമാണ് താരം അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനു സിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. ഇപ്പോഴിതാ സാരി ഉടുക്കന്നതുമായിമായി ബന്ധപ്പെട്ട മറക്കാനാകാത്ത ഒരു ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് അനു സിത്താര.

സാരി ഉടുക്കാനും ഉടുത്തു കാണാനും എനിക്കൊരുപാട് ഇഷ്ടമാണ്. എന്റെ കയ്യിൽ അധികം സാരിയില്ല. സാരി ഉടുക്കാറു ള്ളത് വളരെ കുറവാണ്. എന്നാൽ കാണുന്നവരെല്ലാം അനു എപ്പോഴും സാരിയിലാണല്ലോ എന്ന് പറയാറുണ്ട് എന്നാണ് അനു സിത്താര പറയുന്നത്.

തന്നെ അങ്ങനെ കാണാൻ ഇഷ്ടപ്പെടുന്നത് കൊണ്ടാകാം ആ തോന്നൽ വന്നത്.എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കലാമണ്ഡലത്തിൽ ചേരുന്നത്. യൂണിഫോം സാരിയാണ്. തൊഴെ പൈജാമയും. ആ സമയത്ത് സ്വന്തമായി മുടി പോലും വൃത്തിയായി കെട്ടാൻ എനിക്ക് അറിയില്ലായിരുന്നു.

ആ ഞാൻ ആദ്യ ദിവസം സീനിയേഴ്‌സ് പഠിപ്പിച്ചു തന്നത് പോലെ സാരിയുടുത്ത് ക്ലാസിലേക്ക് പോകുന്നു.ക്ലാസ് കഴിഞ്ഞു. ഞാൻ മുറിയിലേക്ക് നടന്നു. പെട്ടെന്നാണ് ഒപ്പമുള്ള കൂട്ടുകാരി പറയുന്നത്, അയ്യോ നിന്റെ സാരി അഴിഞ്ഞു പോയി എന്ന്. നോക്കുമ്പോൾ സാരിയുടെ കുത്തഴിഞ്ഞ് താഴെക്കിടക്കുന്നു.

പൈജാമയുള്ളത് കൊണ്ട് കുഴപ്പമില്ല. നിലത്തു വീണു കിടന്ന സാരിയും എടുത്ത് മുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. അതേ സമയം അനു സിത്താരയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ നേരത്തെയും ചർച്ചയായിരുന്നു. വിഷ്ണുവുമായുള്ള പ്രണയ വിവാഹത്തെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു.

ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്‌കൂളിൽ നിന്നും മടങ്ങുന്ന എന്നെയും കാത്ത് പതിവായി ചായക്കടയുടെ മുന്നിൽ അദ്ദേഹം കാത്തിരിക്കുമായിരുന്നു. ആ പ്രദേശത്തുള്ളവർക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം പ്രത്യേകിച്ച് അച്ഛനെ.

എന്നാൽ വിഷ്ണുവേട്ടൻ ഒരിക്കലും എന്റെ അടുത്ത് വരുകയോ ശല്യപ്പെടുത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല. പക്ഷേ ആളുകൾ ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കാൻ തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. കാരണം എല്ലാ ദിവസവും അദ്ദേഹം എന്നെയും കാത്ത് ഇങ്ങനെ നിൽക്കുകയാണ്.

ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് അമ്മയുടെ മൊബൈൽ മേടിച്ച് അദ്ദേഹത്തോട് എന്റെ ഇഷ്ടക്കേട് അറിയിച്ചു. എന്നെ കാത്ത് നിൽക്കരുതെന്നും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയാൽ വീട്ടിൽ വലിയ പ്രശ്നമാകുമെന്നും ഞാൻ പറഞ്ഞു.

എന്നാൽ എന്റെ ആവശ്യം വിഷ്ണുവേട്ടൻ നിരാകരിക്കുമെന്നാണ് കരുതിയത്. പക്ഷേ അടുത്ത ദിവസം മുതൽ അദ്ദേഹത്തെ അവിടെയെങ്ങും കാണാനായില്ല. അത് എന്നിൽ വലിയ ഉത്കണ്ഠ ഉളവാക്കി. ആ ആകാംക്ഷയിൽ ഞാൻ അദ്ദേഹത്തെ വിളിക്കുകയും ചെയ്തു.

എന്റെ വാക്കുകളെ വിലമതിക്കുന്ന വിഷ്ണുവേട്ടന്റെ ഗുണമാണ് എന്നെ ആദ്യം ആകർഷിച്ചത്. വിഷ്ണുവേട്ടൻ ഇല്ലാതൊരു ജീവിതമായിരുന്നെങ്കിൽ സാധാരണ ജോലി ചെയ്തോ വീട്ടമ്മയായോ ഒതുങ്ങിപോകുമായിരുന്നു എന്നും അനു സിത്താര വ്യക്തമാക്കുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.