പൂളിൽ കുളിച്ച് അടിച്ച് പൊളിച്ച് ബിഗ് ബോസ്സിലൂടെ മലയാളി മനം കവർന്ന ജാനകി സുധീർ, കണ്ണുതള്ളി ആരാധകർ; വീഡിയോ വൈറൽ

0
24
Advertisement

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിൽ മത്സരാർത്ഥി ആയി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ജാനകി സുധീർ. നടി മോഡൽ എന്നീ നിലകളിൽ സുപരിചിതയായ മുഖമാണ് ജാനകി. ചങ്ക്‌സ്, ഒരു യമണ്ടൻ പ്രേമകഥ, മാർകോണി മത്തായി എന്നീ സിനിമകളിലും ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്.

ജാനകിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പൂൾ സൈഡിൽ നിന്നുള്ള ഹോട്ട് ഫോട്ടോകൾ. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായെത്തിയത്. ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീടിന് ആകത്ത് ചെലവഴിക്കാൻ ആയുള്ളു എങ്കിലും പ്രേക്ഷകർക്ക് ഇടയിൽ ജാനകി വളരെ അധികം സ്വീകാര്യത നേടിയിരുന്നു.

ഷോയിലുണ്ടായിരുന്ന ഏഴ് ദിവസത്തിനുള്ളിൽ തന്നെ തന്റെ ചില വലിയ സ്വപ്നങ്ങൾ നടി പങ്കുവച്ചിരുന്നു. എനിക്ക് നല്ല അവസരങ്ങൾ കിട്ടുന്നില്ല. ഈ ഷോയിലേക്ക് വന്നതിന് ശേഷം കൂടുതൽ ആളുകൾ എന്നെ അറിയാൻ തുടങ്ങും. അപ്പോൾ എനിക്ക് അവസരങ്ങൾ കിട്ടിയേക്കും.

മറ്റേത് ഒത്തിരി കഷ്ടപാടാണ്. കുറച്ചൊക്കെ വളർച്ചയുണ്ടെങ്കിലും ഇപ്പോഴും സ്ട്രഗിളിംഗാണ്. പിന്നിൽ നിന്നും മുന്നിലേക്ക് വരേണ്ടവരെയാണ് ഞാൻ പ്രതിനിധികരിക്കുന്നത്. അവർക്കൊക്കെ എന്നിൽ നിന്നും പ്രചോദനം കിട്ടട്ടേ എന്നും ആഗ്രഹിക്കുന്നു.

ഇതിനകം 13 സിനിമകൾ ചെയ്തിട്ടുണ്ടെന്നും ജാനകി ബിഗ് ബോസിൽ തുറന്നു പറഞ്ഞു. റിലീസിന് ഒരുങ്ങി നിൽക്കുന്ന ഹോളി വൗണ്ട് എന്ന ചിത്രത്തെ കുറിച്ചും ഷോയിൽ ജാനകി സംസാരിച്ചിരുന്നു. ഇപ്പോഴിതാ സിനിമ റിലീസ് ആകുന്നു എന്ന സന്തോഷമാണ് ജാനകി പങ്കുവയ്ക്കുന്നത്.

ഹോളി വൗണ്ട് എന്ന ചിത്രം സംവിധാനം ചെയ്യുന്നത് അശോക് ആർ നാഥ് ആണ്. ചിത്രം ആഗസ്റ്റ് 12 ന് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. സ്വ വ ർ ഗ്ഗാനുരാഗികളുടെ കഥ പറയുന്ന ചിത്രമാണ് ഹോളി വൗണ്ട്. ചിത്രത്തിലെ കേന്ദ്ര നായിക വേഷമാണ് ജാനകി സുധീർ ചെയ്യുന്നത്. അതുവരെ ചെറിയ ചെറിയ റോളുകൾ ചെയ്ത ജാനകിയ്ക്ക് ആദ്യം വന്നിരുന്നത് ചിത്രത്തിലെ സെക്കന്റ് ഹീറോയിൻ വേഷമായിരുന്നു അത്രെ.

എന്നാൽ അഭിനയ സാധ്യതയുള്ള, കേന്ദ്ര കഥാപാത്രത്തെ തന്നെ ജാനകി ചോദിച്ചു വാങ്ങുകയായിരുന്നു. അത്തരം ഒരു കഥാപാത്രത്തെ വളരെ കംഫർട്ട് ആയി അഭിനയിക്കാൻ സാധിച്ചു. ഹോളി വൗണ്ട് എന്ന സിനിമ തന്നെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണെന്നും ജാനകി പറഞ്ഞിരുന്നു. സിനിമയിൽ അവസരങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട താരമാണ് ജാനകി സുധീർ.

തന്റെ സിനിമാ മോഹത്തിലേക്ക് തുറക്കപ്പെടുന്ന വലിയൊരു വാതിൽ ആയിട്ടാണ് ജാനകി ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയത്. എന്നാൽ ഏഴ് ദിവസം കൊണ്ട് പുറത്താക്കപ്പെട്ടു. അതേ സമയം തനിയ്ക്ക് ഇപ്പോൾ നല്ല അവസരങ്ങൾ വരുന്നുണ്ട് എന്നാണ് ജാനകി പറയുന്നത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement