ആ സ്നേഹം തിരിച്ച് കിട്ടിയോ എന്ന് സംശയമാണ്, സഹതാരവുമായി പ്രണയത്തിൽ ആയതിനെ കുറിച്ച് കല്യാണി പ്രിയദർശൻ

0
73

വളരെ പെട്ടെന്ന തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദർശന്ഡ.
ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദർശന്റെ മകൾ കൂടിയാണ് കല്യാണി. കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ സാധാരണയൊരു താരപുത്രി എന്ന ലേബലാണ് കല്യാണിക്ക് ഉണ്ടായിരുന്നത്.

എന്നാലിപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് നായികയായി മാറിയിരിക്കുകയാണ് കല്യാണി. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളിലാണ് കല്യാണി അഭിനയിച്ചത്. ഏറ്റവും പുതിയതായി ടൊവിനോയുടെ നായികയായി തല്ലുമാല എന്ന സിനിമയുമായി എത്തുകയാണ് താരപുത്രി.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളിൽ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് കല്യാണി. ഇതിനിടെ സഹ താരവുമായി പ്രണയത്തിലായിട്ടുണ്ടോ എന്ന് ചോദിച്ച് രസകരമായൊരു മറുപടിയുമായിട്ടാണ് കല്യാണി ഇപ്പോൾ എത്തിയിരിക്കുന്നത്.

ഒരാഴ്ചയായി കല്യാണിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയിയലൂടെ വൈറലാവുന്നത്. സിനിമയിലേക്ക് വന്നത് മുതലുള്ള ജീവിതത്തെ കുറിച്ചും മാതാപിതാക്കളെ പറ്റിയുമൊക്കെ താരപുത്രി മനസ് തുറന്ന് കഴിഞ്ഞു. എന്നാൽ കല്യാണി പ്രണയത്തിലാണോ, ആരെങ്കിലുമായി ഇഷ്ടമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഇനിയും വ്യക്തത വന്നിട്ടില്ല.

മുൻപ് പ്രണവ് മോഹൻലാലിന്റെ പേരിനൊപ്പം കല്യാണിയുടെ പേരും ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചെങ്കിലും അതിൽ സത്യമില്ലെന്ന് പറഞ്ഞിരുന്നു. അതേ സമയം ഇൻസ്റ്റാഗ്രാമിലൂടെ കല്യാണി പങ്കുവെച്ച പുതിയ ഫോട്ടോയും അതിന് താഴെ നൽകിയ ക്യാപ്ഷനുമാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി കൊടുത്തിരിക്കുന്നത്.

അവർ: നിങ്ങൾ സഹനടന്മാരിൽ ഒരാളുമായി എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ? ഞാൻ: ഉണ്ട്, പക്ഷേ ആ സ്നേഹം തിരികെ ലഭിച്ചെന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല.

എന്നുമാണ് കല്യാണി പങ്കുവെച്ച ക്യാപ്ഷനിൽ പറയുന്നത്. ഒരു സംഭാഷണം പോലെ തോന്നുമെങ്കിലും ആരാധകരുടെ ചോദ്യങ്ങൾക്ക് താൻ മറുപടി പറഞ്ഞ രീതി പോലെയാണ് കല്യാണിയിത് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ രസകരമായ കാര്യം ഈ ക്യാപ്ഷന് നടി ഉപയോഗിച്ച ചിത്രമാണ്.

ചുരുണ്ട രോമമുള്ള ഒരു പട്ടിക്കുട്ടിയെ എടുത്ത് നിൽക്കുന്ന ചിത്രങ്ങളാണ് കല്യാണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് ഉമ്മ കൊടുക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. കല്യാണിയുടെ പുതിയ സിനിമയിൽ ഈ പട്ടിക്കുട്ടിയും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

എന്തായാലും അപ്രതീക്ഷിതമായിട്ടുള്ള കല്യാണിയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. ഞങ്ങളുദ്ദേശിച്ച സഹതാരം ഇതല്ലെന്നാണ് ചിലർക്ക് പറയാനുള്ളത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.