ഒരു വയസ്സ് ഉള്ളപ്പോൾ താൻ നാല് ഭാഷകൾ സംസാരിക്കുമായിരുന്നു എന്ന് നിത്യാ മേനോൻ, ഇതാര് മഡോണയുടെ ചേച്ചിയാണോ എന്ന് ആരാധകർ

0
79

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത താരമായി മാറിയ നടിയാണ് നിത്യാ മേനൻ. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു.

ബാലതാരമായി 1988ലാണ് നിത്യ സിനിമയിലേക്ക് എത്തുന്നത്. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി കേരള കഫേ, എയ്ഞ്ചൽ ജോൺ, അപൂർവ്വ രാഗം, അൻവർ, ഉറുമി, തത്സമയം ഒരു പെൺകുട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്. പിന്നണി ഗായിക കൂടിയാണ് നടി.

ദി മഗ്ഗി ഹു നോ ടൂ മച്ച് എന്ന ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യാ മേനോൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കന്നഡ ചിത്രം 7ഓ ക്ലോക്കിൽ അഭിനയിച്ചു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി കെപി കുമാരൻ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെ ആയിരുന്നു നിത്യാ മേനോൻ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.

സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് നിത്യ മേനോൻ. ഇപ്പോഴിതാ നടി തന്റെ കഴിവിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. താൻ ഒന്ന് രണ്ട് വയസ്സുള്ളപ്പോൾ നാല് ഭാഷകൾ സംസാരിക്കുമായിരുന്നു എന്നാണ് നിത്യാ മേനോൻ പറയുന്നത്.

നിത്യയുടെ ഏറ്റവും പുതിയ ചിത്രം ആർട്ടിക്കിൾ ’19(1)എയുടെ പ്രെമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഓരോരുത്തർക്കും കഴിവുകൾ വ്യത്യസ്തമായിരിക്കും, തന്റേത് ഭാഷയാണ് തനിക്ക് ഒന്ന് രണ്ട് വയസ്സുള്ളപ്പോൾ താൻ മൂന്ന് നാല് ഭാഷകൾ സംസാരിക്കുമായിരുന്നു എന്നാണ് നിത്യാ മേനോൻ പറഞ്ഞത്.

എല്ലാവർക്കും വേറെ വേറെ തരാം കഴിവുകൾ ഉണ്ട്. ചിലർക്കത് കണക്കോ അക്കങ്ങളോ ആയിരിക്കും. അവർക്കത് കാണുമ്പോൾ തന്നെ മനസ്സിലാകും. തനിക്ക് ഭാഷകൾ അങ്ങനെ ആണ്. കേട്ടയുടനെ മനസ്സിലാക്കാനും അനുകരിക്കാനും സാധിക്കും. ഭാഷ ശൈലികൾ താൻ അനുകരിക്കും. അതെനിക്ക് സ്വാഭാവികമായി വരുന്നതാണെന്നും നിത്യാ മേനോൻ കൂട്ടിച്ചേർത്തു.

അതേ സമയം ഈ അഭിമുഖത്തിന് താഴെ രസകരമായി കമന്റുകളുമായി എത്തിയിരിക്കുയാണ് ആരാധകർ ഇതാര് ‘മഡോണ പ്രൊ’ ആണോ അതേ മഡോണയുടെ ചേച്ചിയോ എന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. നേരത്തെ ഒരു വയസ്സുള്ളപ്പോൾ പുഴയിൽ നീന്തിയിരുന്നു എന്ന് പറഞ്ഞ് നടി മഡോണ സെബാസ്റ്റിയനും ട്രോളുകളിൽ ഇടം നേടിയിരുന്നു.

അതേ സമയം നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്ത് ജുലൈ 29 ന് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ആർട്ടിക്കിൾ ’19(1)(എ)’. നിത്യ മേനോൻ, വിജയ് സേതുപതി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാതങ്ങളായി എത്തിയത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.