ഇച്ചായൻ ഇട്ടിട്ട് പോയി, കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളാണ്, സംഭവിച്ചത് വെളിപ്പെടുത്തി നടി ആലീസ് ക്രിസ്റ്റി

0
39
Advertisement

മലയാളം ടെലിവിഷൻ സീരിയൽ ആരാധകരായ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആലീസ് ഗോമസ് ക്രിസ്റ്റി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് സ്ത്രീപദം, കസ്തൂരിമാൻ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സി കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.

പത്തനംതിട്ട സ്വദേശിയായ സജിൻ ആണ് നടിയുടെ ഭർത്താവ്. അടുത്തിടെ ആയിരുന്നു ഇവരുടെ വിവാഹം.
ഏറെ നാളുകൾക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്. നേരത്തെ തന്നെ പറഞ്ഞുറപ്പിച്ച് വെച്ചിരുന്നു എങ്കിലും കൊവിഡ് വന്നതിനാൽ വിവാഹം നീട്ടി വെക്കുക ആയിരുന്നു.

വിവാഹ ആഘോഷത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താരം തന്റെ യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. അഞ്ച് ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സ് ഉള്ള ആലീസ് ക്രിസ്റ്റി എന്ന തന്റെ ചാനൽ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്നു താരം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇപ്പോഴിതാ പേജ് തിരിച്ചുപിടിച്ചതിന്റെ സന്തോഷത്തോടൊപ്പം മറ്റു ചില വിശേഷങ്ങളും പങ്കുവച്ച് രംഗത്ത് എത്തിയരിക്കുകയാണ് ആലീസ്. യൂട്യൂബ് ചാനൽ പോയപ്പോൾ ഇച്ചായൻ ഇട്ടിട്ട് പോയി. കുടുംബ ജീവിതത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളാണ് എന്ന തരത്തിലൊക്കെയായിരുന്നു ചിലർ പറഞ്ഞത്.

മറ്റു ചിലർ യൂട്യൂബ് ചാനൽ പോയതിന് ഇത്ര സങ്കടപ്പെടണോ ഇതല്ലെങ്കിൽ വേറെ, നിന്റെ ജോലി നോക്കി പോടീ എന്നു പറഞ്ഞു. കുറച്ചധികം മാസങ്ങളായി വലിയ എഫർട്ട് എടുത്താണ് ഞങ്ങൾ ഇത് വളർത്തിക്കൊണ്ടു വന്നത്.

അതുകൊണ്ടുതന്നെ എനിക്ക് വലിയ സങ്കടമാണ് ഉണ്ടാക്കിയത്. ഇച്ചായനും സങ്കടമായിരുന്നുവെന്നും ആലീസ് പറയുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement