എന്റെ ഭാര്യയായി കൂടെ കഴിഞ്ഞാൽ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം തരാം എന്ന് ആ വ്യവസായി എന്നോട് പറഞ്ഞു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നീതു

0
40
Advertisement

ബോളിവുഡ് സിനിമകളുടെ ഭാഗമായ പ്രശ്‌സ്ത നടിയാണ് നീതു ചന്ദ്ര. 2005ൽ പുറത്തിറങ്ങിയ ഗരം മസാല എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡിൽ എത്തിയത്. പിന്നാലെ ഓയ് ലക്കി ലക്കി ഓയ് എന്ന സിനിമയിലൂടെ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടി. അടുത്തകാലത്ത് സിനിമയിൽ നടി അത്ര സജീവം അല്ല.

2011ൽ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് അവരഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയത്. എന്നാൽ ഇപ്പോഴിതാ നടി നടത്തിയ ഒരു വെളിപ്പെടുത്തൽ സിനിമാലോകത്തെ ആകെ ഞെട്ടിച്ച് ഇരിക്കുകയാണ് താരം.

മാസം തോറും ശമ്പളം തന്നാൽ ഭാര്യയായി കൂടെ കഴിയാമോ എന്ന് തന്നോട് ഒരു പ്രമുഖ വ്യവസായി ചോദിച്ചു എന്ന താരത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നീതു വെളിപ്പെടുത്തൽ നടത്തിയത്. വിവാഹ അഭ്യർത്ഥനയുമായി തന്നെ സമീപിച്ചത് ഒരു വലിയ വ്യവസായിയാണ് എന്ന് നീതു പറഞ്ഞു.

Also Read
എന്തിനാണ് ഇങ്ങനെ എല്ലാം കാണിച്ച് ആ കുട്ടി വസ്ത്രം ധരിക്കുന്നതെന്ന് ഹൻസികയെ കുറിച്ച് ചൊറിയൻ, വായടപ്പിച്ച് മറുപടി കൊടുത്ത് അഹാന

അയാളുടെ പേര് പറയാൻ താൻ തയ്യാറല്ല എന്നും തന്നെ വിവാഹം കഴിക്കുകയാണെങ്കിൽ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം രൂപ തരാമെന്നും അയാൾ പറഞ്ഞതെന്നും നീതു പറഞ്ഞു. വിജയിച്ച ഒരു താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്ന് നീതു പറയുന്നു. 13 ദേശീയ പുരസ്‌കാര ജേതാക്കൾക്കൊപ്പം ജോലി ചെയ്തുവെന്നും എല്ലാം വലിയ സിനിമകളായിരുന്നിട്ടും പക്ഷേ ഇപ്പോൾ ജോലിയൊന്നും ഇല്ലെന്ന് നീതു പറയുന്നു.

വളരെ പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടർ ഓഡിഷന് ചെന്നപ്പോൾ നീതു ശരിയാവില്ലെന്ന് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ടെന്നും നീതു പറയുന്നു. വളരെ പ്രശസ്തനായ ഒരു കാസ്റ്റിംഗ് ഡയറക്ടറായിരുന്നു അയാൾ, എന്നാൽ അയാളുടെ പേര് ഇവിടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഓഡിഷൻ കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ അയാൾ എന്നോട് പറഞ്ഞു.

എനിക്ക് ശരിക്കും സങ്കടമുണ്ട് നീതു ഇത് ശരിയാവില്ല എന്ന് നീതു ഗദ്ഗദത്തോടെ പറയുന്നു. എന്നിരു ന്നാലും, വർഷങ്ങൾ ക്കൊണ്ട് നടി തന്റെ സിനിമകളിലൂടെ തന്റെ കഴിവ് പ്രകടമാക്കിയിട്ടുമുണ്ട്. ട്രാഫിക് സിഗ്‌നൽ, ഒയെ ലക്കി ലക്കി ഒയെ, അപ്പാർട്ട്‌മെന്റ് തുടങ്ങിയ നിരവധി സിനിമകളിലാണ് നടി ഇതിനോടകം അഭിനയിച്ചിട്ടുള്ളത്.

2005 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ശേഷം കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ നീതു മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിരുന്നു. ഒയെ ലക്കി ലക്കി ഒയെ എന്ന സിനിമയിലൂടെ ആയിരുന്നു ഈ നേട്ടം കൈവരിച്ചത്.

Also Read
സെറ്റിൽ വെച്ച് ആരേലും അങ്ങനെ വിളിച്ചാൽ ഞാൻ തിരിഞ്ഞ് നോക്കില്ലായിരുന്നു; കാരണം വെളിപ്പെടുത്തി നവ്യാ നായർ

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement