ഈ ഗർഭത്തിന്റെ കാരണക്കാരൻ ഞാൻ തന്നെ, ഇപ്പോൾ മൂന്നുമാസമായി, ദേവികയ്ക്ക് വിശേഷം ഉണ്ടെന്നറിഞ്ഞ വിജയ് മാധവ് പറഞ്ഞത് കേട്ടോ

0
57

സീരിയൽ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ദേവിക നമ്പ്യാർ. രാക്കുയിൽ എന്ന പരമ്പരയിൽ തുളസി എന്ന കഥാപാത്രമായി തിളങ്ങുകയാണ് നടി. ദേവികയും ഗായകൻ വിജയ് മാധവും അടുത്തിടെയാണ് വിവാഹിതർ ആയത്.

വിവാഹ ശേഷം പല അഭിമുഖങ്ങളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഇപ്പോളിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ഇരുവരും. പുതിയ വ്ളോഗ് വീഡിയോയിലൂടെയാണ് സന്തോഷ വാർത്ത പങ്കുവച്ചത് വീഡിയോ ചെയ്യാത്തത്തിന്റെ കാരണക്കാരൻ ഞാനല്ല. പക്ഷെ ആ ഗർഭത്തിൻ ഉത്തരവാദി ഞാനാണ് എന്നാണ് വിജയ് മാധവ് പറഞ്ഞത്.

എന്തുകൊണ്ട് ഈ കഴിഞ്ഞ രണ്ട് രണ്ടര മാസം വീഡിയോ ഒന്നും ചെയ്തില്ല എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഗായകൻ. ഇത്രയും നാൾ എന്തുകൊണ്ട് വ്ളോഗ് ഒന്നും ചെയ്തില്ല എന്ന് ഒരുപാട് പേർ ചോദിച്ചു. അതിന് യഥാർത്ഥ കാരണം ഞാനല്ല, നായികയാണ്.

നായിക ഗർഭിണിയാണ് എന്ന് വിജയ് മാധവ് പറഞ്ഞപ്പോൾ ഉടൻ ദേവിക ഇടപെട്ടു പിന്നെ മറ്റാരാണ് കാരണക്കാരൻ എന്ന് ആളുകൾ ചോദിയ്ക്കും. ഈ ഗർഭത്തിന്റെ കാരണക്കാരൻ ഞാൻ തന്നെയാണ്, പക്ഷെ വീഡിയോ ഇടാത്തതിന്റെ കാരണക്കാരി ആരാണെന്നാണ് ഞാൻ പറഞ്ഞത് എന്ന് വിജയ് തിരുത്തി.

Also Read
എന്റെ ഭാര്യയായി കൂടെ കഴിഞ്ഞാൽ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം തരാം എന്ന് ആ വ്യവസായി എന്നോട് പറഞ്ഞു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നീതു

ആദ്യത്തെ ഗർഭം ചിലർക്ക് വളരെ ബുദ്ധിമുട്ടുള്ളതായിരിയ്ക്കും. ഛർദ്ദിയോട് ചർദ്ദിയാണ്. കഴിയ്ക്കുക, ഛർദ്ദിയ്ക്കുക കിടക്കുക എന്നതാണ് ഇപ്പോഴത്തെ ദേവികയുടെ അവസ്ഥ. വ്ളോഗ് ചെയ്യാൻ പോയിട്ട് എഴുന്നേറ്റ് ഇരിക്കാൻ പോലും പറ്റുന്നില്ല. ഒന്നൊന്നര മാസം എങ്ങിനെ ഞാൻ വീട്ടിൽ തന്നെ ഇങ്ങനെ കിടന്നു എന്ന് എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല എന്നാണ് ദേവിക പറയുന്നത്.

ഫോൺ നോക്കാനോ ടിവി കാണാനോ ഒന്നും പറ്റുന്നില്ല. പലരും വിവരം തിരക്കി മെസേജുകൾ അയക്കുന്നുണ്ട് എങ്കിലും ഒന്നിനും മറുപടി കൊടുക്കാൻ സാധിച്ചില്ല. എന്റെ ഈ അവസ്ഥ കാരണം ഒന്ന് രണ്ട് നല്ല ഷോകൾ തന്നെ മിസ്സ് ആയി.

അവസാനം ഇങ്ങനെ ആയാൽ പറ്റില്ല കുറച്ച് ആക്ടീവ് ആകണം എന്ന് ഡോക്ടർ പറഞ്ഞു. പിന്നെ സന്തോഷ വാർത്ത അറിയിക്കാൻ ഇത്രയും വൈകിയതിന് കാരണം വീട്ടുകാരാണ്. മൂന്ന് മാസം ആയിട്ടേ പുറത്ത് എല്ലാവരോടും പരസ്യപ്പെടുത്താൻ പാടുള്ളൂ എന്ന് വീട്ടിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നു.

അതുകൊണ്ടാണ് അക്കാര്യം പറയാതിരുന്നത്. ഇപ്പോൾ ദേവിക മൂന്ന് മാസം ഗർഭിണിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് രണ്ടുപേരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഒരിക്കെ തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് ഇരുവരും പറഞ്ഞിരുന്നു.

Also Read
ഞാൻ കിടക്കുക ആയിരുന്നു പെട്ടെന്ന് അയാൾ ചെയ്തത് ഇങ്ങനെ കരുത്തൻ ആയിരുന്നു അയാൾ: നടനിൽ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്തെ

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയിട്ടുള്ള ആളാണ് വിജയ് മാധവ്. പാട്ട് മാത്രമല്ല സംഗീത സംവിധാനവും യോഗയുമായൊക്കെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന തനിക്ക് നിരവധി ആരാധികമാരൊക്കെ ഉണ്ടായിരുന്നെന്നും എന്നാൽ പ്രണയ ബന്ധങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും വിജയ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.