ആ സിനിമയിൽ നായിക ആകേണ്ടിയിരുന്നത് മഞ്ജു വാര്യർ, എന്നാൽ എത്തിയത് മീന, മഞ്ജു വാര്യർക്ക് നഷ്ടമായത് മലയാളത്തിലെ തന്നെ എക്കാലത്തേയും തകർപ്പൻ ഹിറ്റ് സിനിമ

0
52

എക്കാലത്തേക്കും മലയാള സിനിമയുടെ ഹിറ്റുകളിൽ എഴുതപ്പെട്ട ഒന്ന് തന്നെയാണ് സിദ്ദിഖിന്റെ തൂലികയിൽ നിന്നും അടർന്നുവീണ ഫ്രണ്ട്‌സ് എന്ന ചിത്രം. ജയറാം, മുകേഷ്, ജഗതി, ശ്രീനിവാസൻ, മീന എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം ഇന്നും ടെലിവിഷനിൽ വരുമ്പോൾ മലയാളികൾ എല്ലാം മറന്ന് കുടുകുട ചിരിക്കാറുണ്ട്. അത്രയേറെ നർമ്മങ്ങളും സന്തോഷവും പ്രധാനം ചെയ്യുന്ന രംഗങ്ങൾ കോർത്തിണക്കിയ ചിത്രമാണ് ഫ്രണ്ട്‌സ്.

സിദ്ധിക്ക് ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ ഒക്കെ മലയാള സിനിമയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായി മാറിയ സാഹചര്യത്തിൽ ആ കൂട്ടുകെട്ടിൽ നിന്നും വേർപിരിഞ്ഞ ശേഷം സിദ്ദിഖ് ഒറ്റയ്ക്ക് ചെയ്ത ചിത്രം എന്ന പ്രത്യേകതയും ഫ്രണ്ട്‌സിന് അവകാശപ്പെടാനായി ഉണ്ട്. വർഷങ്ങൾക്കിപ്പുറവും ഈ ചിത്രം ഇന്നും മലയാള സിനിമയിൽ അതിൻറെ ശോഭമങ്ങാതെ നിറഞ്ഞു നിൽക്കുന്നു എങ്കിൽ അതിന് അടിസ്ഥാനപരമായ കാരണം ഇതിന്റെ കഥയും കഥാപാത്രങ്ങളും തന്നെയാണ്.

തങ്ങൾക്ക് ലഭിച്ച ഓരോ കഥാപാത്രത്തെയും ഇതിലെ താരങ്ങൾ മികവുറ്റതായി തന്നെ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചു എന്നത് ചിത്രത്തിൻറെ വിജയത്തിന് വലിയ ഒരു കാരണമായി തീർന്നിട്ടുണ്ട്. ഇപ്പോൾ ഫ്രണ്ട്‌സ് എന്ന ചിത്രത്തിനെപ്പറ്റിയുള്ള സിദ്ദിഖിന്റെ ചില തുറന്നുപറച്ചിൽ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

Also Read
എന്റെ ഭാര്യയായി കൂടെ കഴിഞ്ഞാൽ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം തരാം എന്ന് ആ വ്യവസായി എന്നോട് പറഞ്ഞു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നീതു

സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ:

ചിലപ്പോൾ ചില ചിത്രങ്ങളിൽ ഹീറോയിനും ഹീറോയും മാറിവരാം. നമ്മൾ വിചാരിക്കുന്ന ആൾ ആയിരി ക്കില്ല ചിലപ്പോൾ ചിത്രത്തിൻറെ അവസാന ഭാഗത്തേക്ക് കടക്കുമ്പോൾ കടന്നുവരുന്നത്. ചിലർ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് വിട്ടു നിൽക്കുമ്പോൾ അവർക്ക് പകരം മറ്റുള്ളവരെ നമ്മൾ തിരഞ്ഞെടുക്കുന്നു.

അവസാനമാകുമ്പോൾ കറക്റ്റ് പെർഫെക്റ്റ് ഇതായിരുന്നു എന്ന് തോന്നുന്ന തരത്തിലുള്ള താരത്തെ ആയിരിക്കും ഒരുപക്ഷേ തിരഞ്ഞെടുക്കുക. എപ്പോഴും നമുക്ക് കംഫർട്ടബിൾ ആയി നിൽക്കുന്ന താരങ്ങളെ ആയിരിക്കും കഥാപാത്രങ്ങൾക്കായി തിരഞ്ഞെടുക്കുക. ഫ്രണ്ട്‌സ് എന്ന ചിത്രത്തിനെ സംബന്ധിച്ചിടത്തോളം ഇതിൽ മീന അവതരിപ്പിച്ച കഥാപാത്രം ചെയ്യുവാൻ ആദ്യം താൻ സമീപിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു.

എന്നാൽ വിവാഹേ ശഷം അഭിനയരംഗത്ത് നിന്നും വിട്ടു നിൽക്കുവാൻ ഒരുങ്ങിയ മഞ്ജു ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. അങ്ങനെയാണ് ഈ കഥാപാത്രം മീനയിലേക്ക് എത്തുന്നത്. പലപ്പോഴും സിനിമയ്ക്ക് വലിയ ഒരു പ്രശ്‌നമായി നിൽക്കുന്നത് ഹീറോയിൻ ആയിരിക്കും. നമ്മൾ വിചാരിക്കുന്ന ഹീറോയിൻ ഒരു പക്ഷേ കഥാപാത്രത്തിന് വേണ്ടി സെറ്റ് ആകണമെന്നില്ല.

എന്നാൽ മഞ്ജുവിന് പകരം മീനയെ തിരഞ്ഞെടുത്തപ്പോൾ ആ കഥാപാത്രത്തിനെ 100 ശതമാനം സത്യ സന്ധതയോടെ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കുവാൻ മീനയ്ക്ക് സാധിച്ചു. അതുപോലെ തന്നെ ആയിരുന്നു ജയറാം അവതരിപ്പിച്ച കഥാപാത്രവും. ജയറാമിന് പകരം സുരേഷ് ഗോപിയായിരുന്നു ആസ്ഥാനത്തേക്ക് ആദ്യം തിരഞ്ഞെടുത്തത്.

Also Read
സെറ്റിൽ വെച്ച് ആരേലും അങ്ങനെ വിളിച്ചാൽ ഞാൻ തിരിഞ്ഞ് നോക്കില്ലായിരുന്നു; കാരണം വെളിപ്പെടുത്തി നവ്യാ നായർ

എന്നാൽ അദ്ദേഹം സിനിമയിൽ നിന്ന് പിന്മാറിയതോടെയാണ് അത് ജയറാമിലേക്ക് എത്തിയത്. ഇന്നും ഈ ചിത്രവും ഇതിലെ കഥാപാത്രവും ആളുകൾ ഓർത്തിരിക്കുന്നു എങ്കിൽ അതിന് അടിസ്ഥാനപരമായി സ്വാധീനം ചെലുത്തിയിരിക്കുന്നത് ഇതിൽ അഭിനയിച്ച താരങ്ങൾ തന്നെയാണ്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.