
മണിരത്നം സംവിധാനം ചെയ്ച ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത തിയ്യറ്ററുകളിൽ എല്ലാം വൻ ജനാവലിയാണ് സിനിമ കാണാൻ എ
ചിയാൻ വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാൽ, റഹ്മാൻ, അദിതി റാവു ഹൈദരലി, പ്രഭു തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഇപ്പോളിതാ തെന്നിന്ത്യൻ താരം മീന സിനിമയെക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമായി മാറുന്നത്. ഓക്കേ, എനിക്കിത് ഇനിയും മൂടിവെക്കാൻ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. നെഞ്ചിൽ നിന്നും അത് ഒഴിവാക്കണം. ഞാൻ അസൂയാലുവാണ് ജീവിതത്തിൽ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു.
ഐശ്വര്യ റായ് ബച്ചൻ കാരണം അവർക്ക് പൊന്നിയിൻ സെൽവനിൽ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാൻ അവസരം കിട്ടി എന്നായിരുന്നു മീനയുടെ പോസ്റ്റ്. ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ് ടാക്കീസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന പൊന്നിയിൻ സെൽവൻ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് റിലീസിനെത്തിയത്.
അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങിയിരിക്കുന്നത്. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേൽ, ജയമോഹൻ (സംഭാഷണം) എന്നിവർ ചേർന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വർമ്മൻ, ചിത്രസന്നിവേശം ശ്രീകർ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, എ ആർ റഹ്മാൻ ആണ് സംഗീതം നൽകുന്നത്.