അമ്മയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അമ്മ തന്നെയാണ്, അമ്മയോട് ദേഷ്യം കാണിക്കരുത് എന്നൊക്കെ കരുതുമെങ്കിലും അറിയാതെ തന്നെ എനിക്ക് ദേഷ്യം വരും: സൗഭാഗ്യ വെങ്കിടേഷ്

0
66

പ്രമുഖ നടിയും നർത്തകിയുമായ താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും മലയാളികൾക്ക് ഏറെ സുപരിചിതയായ താര ദമ്പതികളാണ്. അമ്മയുടെ ശിഷ്യനും ബാല്യകാലം മുതൽ തന്റെ സുഹൃത്തും ആയിരുന്ന അർജുനെ സൗഭാഗ്യ പിന്നീട് ജീവിതത്തിലും പങ്കാളിയാക്കുക ആയിരുന്നു.

മികച്ച ഒരു നർത്തകനായ അർജുൻ മിനിസ്‌ക്രീനിലും സജീവം ആണ്. 2021 നവംബറിൽ ആണ് ഈ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. അതേ സമയം അടുത്തിടെ ആയിരുന്നു താര കല്യാണിന് തൈറോയ്ഡ് സർജറി നടത്തിയത്. ശബ്ദത്തിൽ പ്രശ്നം ഇണ്ടെന്ന് പറഞ്ഞാണ് താര എത്തിയതെന്നും ക്യാൻസറിലേക്ക് പോവുന്നതിന് മുൻപ് തന്നെ സർജറി ചെയ്യാനായെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു.

12 ദിവസമായി താൻ അമ്മയ്ക്ക് ഒപ്പമായിരുന്നു എന്നും തിരിച്ച് അർജുന്റെ വീട്ടിലേക്ക് പോവുക ആണെന്നും പറഞ്ഞ് ആയിരുന്നു സൗഭാഗ്യ എത്തിയത്. അമ്മയ്ക്ക് കരച്ചിൽ അർജുൻ ചേട്ടന് സന്തോഷമെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.
പ്രത്യേകിച്ച് പ്ലാൻ ഒന്നുമില്ലാതെ ചെയ്യുന്ന വീഡിയോയാണ്. കുറച്ച് ദിവസമായി ഞാൻ അമ്മയുടെ കൂടെയാണ്.

ബാഗൊക്കെ പാക്ക് ചെയ്ത് എന്റെ വീട്ടിലേക്ക് പോവുകയാണ്. അമ്മയോടും കൂടെ വരാനായി പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് ഇവിടെ നിൽക്കാനാണ് ഇഷ്ടം. കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് ചെയ്ത് ഇവിടെ നിന്നോളാമെന്നാണ് അമ്മ പറയുന്നത്. ഇന്നൊരു ഫൈനൽ തീരുമാനം എന്താണെന്ന് പറയാമെന്ന് അമ്മ പറഞ്ഞിരുന്നു.

അതെന്താണെന്ന് എനിക്കറിയില്ലെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. അമ്മയെ എല്ലാ ദിവസവും കണ്ടിട്ട് പോവുമ്പോൾ എന്തോ പോലെയാണ്. കല്യാണം കഴിക്കുന്നതിന് മുൻപ് എങ്ങനെയായിരുന്നോ അതേപോലെ തന്നെയായിരുന്നു ഇവിടത്തെ ജീവിതം. സുദർശന കൂടെയുണ്ടെന്നുള്ളതാണ് ഒരേയൊരു മാറ്റം.

അമ്മ വരൂലെന്ന് പറയുമ്പോൾ വഴക്ക് പറയരുത്, ദേഷ്യം കാണിക്കരുത് എന്നൊക്കെ കരുതുമെങ്കിലും അറിയാതെ തന്നെ എനിക്ക് ദേഷ്യം വരും. ഒരാളുടെ തീരുമാനത്തെ റെസ്പെക്ട് ചെയ്യണം, അമ്മ ഒരു വ്യക്തിയല്ലേ ആ തീരുമാനം അംഗീകരിക്കണം എന്നൊക്കെ ഞാൻ മനസിൽ പറഞ്ഞാലും ഞാൻ വരണോയെന്ന് അമ്മ ചോദിക്കുമ്പോൾ ദേഷ്യം വന്നുപോവും. സൗഭാഗ്യയ്ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു താര ഉണ്ടാക്കിയത്.

താര ആയിരുന്നു സൗഭാഗ്യയ്ക്കും സുദർശനയ്ക്കും ചോറു വാരിക്കൊടുത്തത്. അവർക്കെത്ര വയ്യായ്ക ഉണ്ടെങ്കിലും അതൊന്നും വകവെക്കാതെ മക്കളെ കെയർ ചെയ്യും, അങ്ങനെയാണ് പേരൻസ്, അതിലൊരുപടി മുകളിലാണ് അമ്മമാർ. എന്റെ അമ്മയിൽ നിന്നും ഒത്തിരി കാര്യങ്ങൾ എനിക്ക് പഠിക്കാനുണ്ട്.

അതുപോലെ സുദർശനയ്ക്ക് നല്ലൊരു അമ്മ ആവാനുള്ള ശ്രമത്തിലാണ് ഞാൻ. സൗഭാഗ്യയേയും മകളേയും വിളിക്കാനായി അർജുൻ എത്തിയിരുന്നു. കൂടെ വരുമെന്ന് പറഞ്ഞ് അമ്മ പറ്റിച്ചില്ലേയെന്ന് ചോദിച്ചായിരുന്നു സൗഭാഗ്യ അമ്മയോട് യാത്ര പറഞ്ഞത്.

കരഞ്ഞു കൊണ്ടായിരുന്നു താര മകളേയും കൊച്ചുമകളേയും യാത്രയാക്കിയത്. ചിരിച്ച മുഖത്തോടെ ടാറ്റ തന്നെ എന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.