ധോണിയുമായി പിരിഞ്ഞ ശേഷം മറ്റ് നാലു പേരുമായും എനിക്ക് ബന്ധമുണ്ടായിരുന്നു; നടി റായ് ലക്ഷ്മി പറഞ്ഞത് കേട്ട് ഞെട്ടി ആരാധകർ

0
59

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയായിരുന്നു റായി ലക്ഷ്മി. മലയാളത്തലും തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ച് ആരാധകരുടെ ഇഷ്ടം നേടിയ റായി ലക്ഷ്മി ബോളിവുഡിലും അരങ്ങേറിയിരുന്നു.

ജൂലി രണ്ടാം ഭാഗത്തിലൂടെ ആയിരുന്നു താരം ബോളിവുഡിൽ എത്തിയത്. സൂപ്പർതാരൾ അടക്കമുള്ള മുൻനിര നായകൻമാർക്ക് ഒപ്പം മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ റായി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം ഒന്നിലധികം ചിത്രങ്ങളിൽ നായികയായി എത്തിയ റായ് ലക്ഷ്മി മലയാള അവസാനം അഭിനയിച്ചത് ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലാണ്.

മമ്മൂട്ടിയുടെ സൂപ്പർ മെഗാഹിറ്റി ചിത്രം രാജാധിരാജയ്ക്ക് ശേഷം റായ് ലക്ഷ്മി അഭിനയിച്ച മലയാള ചിത്രമായിരുന്നു ഒരു കുട്ടനാടൻ ബ്ലോഗ്. നേരത്തെ അണ്ണൻ തമ്പിയിലും റായി ലക്ഷ്മി മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് ഒപ്പം റോക്ക് ൻ റോൾ, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങിയ സിനിമകളിൽ റായ് ലക്ഷ്മി എത്തിയിരുന്നു.

Also Read
ഇനി മറച്ച് വെക്കുന്നില്ല, എനിക്ക് ആദ്യമായി ഒരാളോട് അങ്ങനെ തോന്നുന്നു: വെളിപ്പെടുത്തലുമായി നടി മീന

അതേ സയം ഇന്ത്യൻ ക്രിക്കറ്റിലെ മുൻ നായകൻ എംഎസ് ധോണിയും റായി ലക്ഷ്മിയും ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു. പരസ്യം മായിരുന്നു ഇരുവരുടെയും പ്രണയ ബന്ധം.

തങ്ങളുടെ പ്രണയത്തെ കുറിച്ച് ഇരുതാരങ്ങളും പരസ്യമായി പല വേദികളിലും പറഞ്ഞിട്ടുണ്ട്. നിരവധി പരിപാടികളിലും പാർട്ടികളിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുക ആയിരുന്നു. ഇപ്പോൾ ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് റായ് ലക്ഷ്മി മുമ്പ് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ജൂലി 2 ന്റെ പ്രമോഷൻ സമത്ത് ആയിരുന്നു റായി ലക്ഷ്മിയുടെ തുറന്നു പറച്ചിൽ. തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു മുറിപ്പാട് പോലെ ആണ് ധോണിയും ആയുള്ള ബന്ധം എന്നാണ് മുമ്പൊരിക്കൽ ഇതേകുറിച്ച് റായ് ലക്ഷ്മി പറഞ്ഞത്.

അടുത്തെങ്ങും വിട്ടു പോകാത്തൊരു മുറിപ്പാട് ആണ് ധോണിയും ആയുള്ള എന്റെ ബന്ധമെന്ന് ഞാൻ മനസിലാക്കുന്നു. ധോണിയുടെ ഭൂതകാലത്തെ കുറിച്ച് പറയുമ്പോഴെല്ലാം മാധ്യമങ്ങൾ ഞങ്ങളുടെ ബന്ധത്തെ എടുത്തിടും.

എനിക്ക് തോന്നുന്നത് ഒരു കാലത്ത് എന്റെ മക്കൾ പോലും അത് ടിവിയിൽ കാണുകയും എന്നോട് അതേകുറിച്ച് ചോദിക്കുകയും ചെയ്യും എന്നാണ്. എനിക്കവനെ നന്നായി അറിയാം, എനിക്ക് അതിനെ ഒരു ബന്ധം എന്ന് വിളിക്കാമോ എന്നറിയില്ല. കാരണം അതൊരിക്കലും വർക്ക് ഔട്ട് ആയില്ല.

Also Read
എന്റെ ഭാര്യയായി കൂടെ കഴിഞ്ഞാൽ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം തരാം എന്ന് ആ വ്യവസായി എന്നോട് പറഞ്ഞു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നീതു

ഞങ്ങൾ ഇന്നും പരസ്പരം ബഹുമാനിക്കുന്നു. അവൻ മുന്നോട്ട് പോവുകയും വിവാഹം കഴിക്കുകയും ചെയ്തു. അതാണ് കഥയുടെ അവസാനം, ഞാൻ ഇന്ന് വളരെ സന്തുഷ്ടയാണ്. ജോലിയാണ് എനിക്ക് പ്രധാനപ്പെട്ടത്.

ധോണിക്ക് ശേഷം എനിക്ക് മൂന്നോ നാലോ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ആരും അത് ശ്രദ്ധിച്ചതായി തോന്നുന്നില്ല എന്നും റായ് ലക്ഷ്മി പറഞ്ഞു. അതേ സമയം 2010 ജൂലൈ 4ന് ഡെറാഡൂണിൽ വച്ചായിരുന്നു ധോണിയും സാക്ഷിയും വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വളരെ രഹസ്യം ആയിട്ടായിരുന്നു വിവാഹം.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.