അനിയത്തി മഹാലക്ഷ്മിയെ അമർത്തി ചുംബിച്ച് മീനാക്ഷി; എന്നും എപ്പോഴും ഇതേ സ്നേഹം ഉണ്ടാകട്ടെ എന്ന് ആരാധകർ, ചിത്രം വൈറൽ

0
36

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജനപ്രിയ നടൻ ദിലീപും താരലുന്ദരി കാവ്യാ മാധവനും. ഒരു പക്ഷേ ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുള്ള താര ജോഡികളും ദിലീപും കാവ്യാ മാധവനും ആയിരിക്കും.

ആദ്യ വിവാഹ ബന്ധങ്ങൾ വേർപെടുത്തി വളരെ സ്വകാര്യമായ ചടങ്ങിൽ ആണ് ദിലീപും കാവ്യയും വിവാഹിതർ ആയത്. ഇരുവരും ഒന്നിച്ച ആദ്യ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കിൽ മുതൽ ഈ ജോഡിക്ക് ആരാധകർ ഉണ്ടായി തുടങ്ങിയിരുന്നു. ആദ്യ ഭാര്യ മഞ്ജു വാര്യരുമായുള്ള ബന്ധം പിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ദിലീപും കാവ്യാ മാധവനും വിവാഹിതരായത്.

മഞ്ജു വാര്യരുമൊത്ത് ദിലീപ് ദാമ്പത്യ ജീവിതം നയിക്കുമ്പോഴും കാവ്യയേയും ദിലീപിനേയും ചേർത്ത് വെച്ച് നിരവധി ഗോസിപ്പുകൾ വരുമായിരുന്നു. ഇരുവരും നായകനും നായികയുമായി എത്തിയ സിനിമകളെല്ലാം തന്നെ വിജയം നേടിയവയാണ്.

Also Read

ധോണിയുമായി പിരിഞ്ഞ ശേഷം മറ്റ് നാലു പേരുമായും എനിക്ക് ബന്ധമുണ്ടായിരുന്നു; നടി റായ് ലക്ഷ്മി പറഞ്ഞത് കേട്ട് ഞെട്ടി ആരാധകർ

നടി മഞ്ജു വാര്യരേയും ദീലിപ് പ്രണയിച്ച് വിവാഹം ചെയ്തതാണ്. മഞ്ജു മലയാളത്തിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് ദിലീപുമായുള്ള വിവാഹം നടന്നത്. അന്ന് ദിലീപ് അത്ര വലിയ താരമായിരുന്നില്ല.
വിവാഹം കഴിഞ്ഞതോടെ അഭിനയം നിർത്തി വീട്ടമ്മയായി മഞ്ജു വാര്യർ ഒതുങ്ങി.

മനോഹരമായി ക്ലാസിക്ക് ഡാൻസ് അവതരിപ്പിച്ചിരുന്ന മഞ്ജു വളരെ വിരളമായി മാത്രമാണ് വിവാഹശേഷം ചിലങ്കയണിഞ്ഞത്. വിവാഹമോചനത്തിന് ശേഷം മഞ്ജു വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയും ഒട്ടനവധി ഗംഭീര കഥാപാത്രങ്ങൾ ചെയ്യുകയും ചെയ്തു.

പതിവായി തന്റെ പേരിനൊപ്പം എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന നടിയാണ് കാവ്യ മാധവനെന്നും അതിനാൽ രണ്ടാം വിവാഹത്തെ കുറിച്ച് ആലോചിച്ചപ്പോൾ കാവ്യയെ ജീവിത സഖിയാക്കിയാൽ കൊള്ളാമെന്ന് തോന്നി. അങ്ങനെയാണ് കാവ്യയുടെ വീട്ടുകാരോട് ആലോചിച്ച് സമ്മതം വാങ്ങി വിവാഹം ചെയ്തത് എന്നുമാണ് വിവാഹശേഷം ദിലീപ് പറഞ്ഞത്.

മഞ്ജുവുമായുള്ള ബന്ധത്തിൽ പിറന്ന മകൾ മീനാക്ഷി ദിലീപിനൊപ്പമാണ് താമസം. മകളുടെ പൂർണ്ണ സമ്മതവും ഉള്ളതിനാലാണ് താൻ രണ്ടാം വിവാഹത്തിന് തയ്യാറായതെന്നും ദിലീപ് പറഞ്ഞിട്ടുണ്ട്. കാവ്യയുമായുള്ള ബന്ധത്തിൽ മഹാലക്ഷ്മി എന്നൊരു മകളും ദിലീപിനുണ്ട്.

ഇന്ന് നാലാം പിറന്നാൾ ആഘോഷിക്കുന്ന തന്റെ സഹോദരി മഹാലക്ഷ്മിക്ക് ആശംസകൾ നേർന്ന് മീനാക്ഷി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. അനിയത്തിയെ കെട്ടിപിടിച്ച് അമർത്തി ചുംബിക്കുന്ന മീനാക്ഷിയാണ് ചിത്രത്തിലുള്ളത്.

Also Read
എന്റെ ഭാര്യയായി കൂടെ കഴിഞ്ഞാൽ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം തരാം എന്ന് ആ വ്യവസായി എന്നോട് പറഞ്ഞു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നീതു

ദിലീപിന്റെ മക്കളായതിനാൽ തന്നെ മീനാക്ഷിയും മഹാലക്ഷിമയും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട കു്ട്ടികളാണ്. കാവ്യാ മാധവന്റേയും ദിലീപിന്റേയും മഹാലക്ഷ്മിയുടേയും ചിത്രങ്ങൾ ആരാധകർക്ക് ലഭിക്കുന്നത് പലപ്പോഴും മീനാക്ഷി പങ്കുവെക്കുമ്പോഴാണ്.

ഇരുവരുടേയും ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസിക്കുന്നതിനൊപ്പം എന്നും എപ്പോഴും ഇതേ സ്നേഹത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടേയെന്നും ചിലർ കമന്റായി കുറിക്കുന്നത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.