പത്ത് വയസ് കൂടുതലുള്ള ആളെ കെട്ടണം, എനിക്ക് കൂടുതൽ താൽപ്പര്യം തമിഴ് പയ്യന്മാരോടാണ്; നടി ആർദ്ര ദാസ് പറയുന്നത് കേട്ടോ

0
32
Advertisement

മലയാളികൽക്ക് ഏറെ സുപരിചിതയായി സീരിയൽ താരമാണ് ആർദ്ര ദാസ്. മലയാളത്തിലെ സൂപ്പർഹിറ്റ് സനിമകളായ പൊന്മുട്ടയിടുന്ന താറാവിലെ സ്‌നേഹലത മുതൽ മഹേഷിന്റെ പ്രതികാരത്തിൽ മഹേഷിനെ നൈസായിട്ട് ഒഴിവാക്കിയ സൗമ്യ വരെഒരുപാട് തേപ്പുകാരികൾ മലയാളം സിനിമകളിൽ ഉണ്ടായിട്ടുണ്ട്. എ

എന്നാൽ ഒരു സീരിയൽ കഥാപാത്രത്തെ തേപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആയി മലയാളകൾ കാണ്ടത്
സീ കേരള ചാനലിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന സത്യ എന്ന പെൺകുട്ടി സീരിയലിലെ ആർദ്രയെ ആയിരുന്നു. അതേ സമയം ഒരു ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്ക് മടങ്ങിയെത്തിയ തനിക്ക് കിട്ടിയ മികച്ച കഥാപാത്രമാണ് സത്യ എന്ന പെൺകുട്ടി സീരിയലിലെ ദിവ്യ എന്നാണ് ആർദ്ര പറഞ്ഞുന്നത്.

അത സമയം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കുവാനും തന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും ആർദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ ആർദ്ര തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Also Read
സിനിമകളിൽ എത്തിയതെല്ലാം പ്രധാന വേഷത്തിൽ, ഒപ്പം അഭിനയിച്ച സീരിയൽ നടനെ പ്രണയിച്ച് കെട്ടി, ഇപ്പോൾ നടി കീർത്തി ഗോപിനാഥിന്റെ ജീവിതം ഇങ്ങനെ

വിവാഹത്തെ പറ്റിയും തന്റെ വ്യക്തി ജീവിതത്തെ പറ്റിയും ഒക്കെ ആർദ്ര നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഒരു തമിഴ് ചെക്കൻ വന്നാൽ കല്യാണം കഴിക്കാൻ കൂടുതൽ താല്പര്യം ഉള്ളതായി താരം അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.

മുൻപ് വിവാഹത്തെക്കുറിച്ച് താൻ പറഞ്ഞ സങ്കല്പങ്ങളൊക്കെ മാറി പോയെന്നും അനുഭവങ്ങൾ പുതിയ പാഠം പഠിപ്പിച്ചു എന്നുമാണ് താരം പറയുന്നത്. തന്നെ കല്യാണത്തിന് വീട്ടുകാർ വല്ലാതെനിർബന്ധി ക്കുന്നുണ്ട് എന്നും മുൻപ് ഒരു പ്രൊപ്പോസൽ തനിക്ക് വന്നിരുന്നു

എങ്കിലും അത് വീട്ടുകാരയി തന്നെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നും ആർദ്ര വ്യക്തമാക്കുന്നു. ഞാനിവിടെ വിവാഹം കഴിക്കാൻ മുട്ടി നില്ക്കുകയാണെന്ന് തമാശ രൂപേണയാണ് പറഞ്ഞത്. ചില സമയത്ത് തോന്നും വിവാഹം കഴിച്ചാലോ എന്ന്. പിന്നെ പലരുടെയും ജീവിതം കാണുമ്പോൾ വേണ്ടെന്ന് തോന്നുന്നു. തനിക്കിപ്പോൾ 26 വയസ്സായി.

വിവാഹം കഴിക്കുകയാണെങ്കിൽ തന്നെക്കാളും പത്തുവയസ്സ് മുതിർന്ന ആളെ മതിയെന്നാണ് ആഗ്രഹമെന്നും ആർദ്ര പറയുന്നു. പ്രായം കൂടുതൽ ഉണ്ടെങ്കിൽ നമ്മുടെ അച്ഛൻമാരെപ്പോലെ നോക്കും എന്നതാണ് താരം അതിന് കാരണമായി ചൂണ്ടി കാട്ടിയത്.

പഴയ ചിന്തയൊക്കെ ഇപ്പോൾ മാറിയെന്നും അനുഭവം തന്നെ അത് മാറ്റിയെടുത്തു എന്നും താരം പറയുന്നു.
എനിക്ക് അതുപോലെ ഒരു പ്രണയം ഉണ്ടായിരുന്നു. അത് നല്ലതാണെന്ന് തോന്നിയെങ്കിലും ആദ്യമൊക്കെ ഉള്ള സ്നേഹവും കരുതലും മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് പിന്നീട് മനസ്സിലാക്കുകയായിരുന്നു.

Also Read
ആ സിനിമയിൽ നായിക ആകേണ്ടിയിരുന്നത് മഞ്ജു വാര്യർ, എന്നാൽ എത്തിയത് മീന, മഞ്ജു വാര്യർക്ക് നഷ്ടമായത് മലയാളത്തിലെ തന്നെ എക്കാലത്തേയും തകർപ്പൻ ഹിറ്റ് സിനിമ

എനിക്ക് പൊസസീവ്നെസ് ഒക്കെ ഉണ്ടെങ്കിലും അവിടുന്ന് അത് ഇല്ലായിരുന്നു. നമുക്കൊരു പ്രാധാന്യം കിട്ടണം എന്നായിരിക്കും എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുക. പക്ഷേ അത് കിട്ടാതെ വന്നതുകൊണ്ടാണ് പ്രണയം അവസാനിച്ചത് എന്നും താരം വ്യക്തമാക്കുന്നു.

തന്റെ പേര് തമിഴ് മാട്രിമോണി സൈറ്റിൽ കൊടുത്തിട്ടുണ്ടെന്നും തനിക്ക് തമിഴ് ചെക്കൻമാരോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്നും ആർദ്ര പറയുന്നു. തമിഴിലെ പയ്യന്മാർക്ക് പെൺകുട്ടികളോട് കൂടുതൽ ബഹുമാനം ഉള്ളതായി തനിക്ക് തോന്നിയിട്ടുണ്ട്.

ചിലപ്പോൾ അത് എന്റെ കാഴ്ചപ്പാട് ആയിരിക്കും. പക്ഷേ കൂടുതൽ ബഹുമാനം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ ഒരിക്കൽ സ്നേഹിച്ചാൽ മറ്റാർക്കും അവരെ വിട്ടു കൊടുക്കില്ല. അങ്ങനെ ഒരു തോന്നൽ വന്നതുകൊണ്ടാണ് തമിഴ് പയ്യന്മാരോട് തനിക്ക് കൂടുതൽ താൽപര്യം തോന്നുന്നതെന്നും താരം പറയുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement