സ്വാസികയ്ക്ക് പരസ്യ ചുംബനം നൽകി അലൻസിയർ, വിമർശനവുമായി ആരാധകർ

0
41

നിരവധി ഹിറ്റ് സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് സ്വാസിക വിജയ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി. അഭിനേത്രി മാത്രമല്ല മികച്ച നർത്തകിയും മോഡലും ഒക്കെയാണ് സ്വാസിക. യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സ്വാസിക.

വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അബിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. നാല് തമിഴ് ചിത്രങ്ങളിൽ സ്വാസിക അഭിനയിച്ചു. പിന്നീട് മോഡലിംഗിലേക്ക് തിരിഞ്ഞു. ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയിച്ചതോടെയാണ് മലയാള സിനിമയിൽ സ്വാസിക എത്തുന്നത്.

അങ്ങനെയാണ് സ്വാസിക ലാൽ ജോസ് പ്രതാപ് പോത്തൻ പൃഥ്വിരാജ് ടീമിന്റെ അയാളും ഞാനും തമ്മിൽ എന്ന സിനിമയിലേക്ക് എത്തിയത്. ഇപ്പോഴിതാ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് ചതുരവും നിർമൽ സഹദേവിന്റെ കുമാരിയും ആണ് സ്വാസികയുടെ റിലീസ് ചെയ്ത പുതിയ ചിത്രങ്ങൾ.

Also Read
പത്ത് വയസ് കൂടുതലുള്ള ആളെ കെട്ടണം, എനിക്ക് കൂടുതൽ താൽപ്പര്യം തമിഴ് പയ്യന്മാരോടാണ്; നടി ആർദ്ര ദാസ് പറയുന്നത് കേട്ടോ

ചതുരം എന്ന ചിത്രത്തിൽ ഗ്ലാമറസ് വേഷത്തിൽ ആണ് സ്വാസിക അഭിനയിച്ചിരിക്കുന്നത്. സ്വാസിക പങ്കവെച്ച ചില ചിത്രങ്ങൾ ഇപ്പോൾ വിമർശനത്തിന് ഇരയായി ഇരിക്കുകയാണ്. സെലീന അവളുടെ പുതിയ നീക്കത്തിന് വേണ്ടി തയാറെടുക്കുന്നു എന്ന ക്യാപ്ഷനോടെ ആണ് അലൻസിയർ ചുംബനം നൽകുന്ന ചിത്രം പങ്കിട്ടത്.

ഇന്റിമേറ്റ് രംഗത്തിൽ അഭിനയിക്കുക എന്നത് അത്ര എളുപ്പം അല്ല. ഒന്നാമത് ഏറ്റവും അടുത്ത സുഹൃത്തിനൊപ്പമാണ് ഇത്തരമൊരു രംഗത്ത് അഭിനയിക്കുന്നത്. ചിരി വരും, അപ്പോൾ റീ ടേക്ക് പോവും. അതല്ല എങ്കിൽ ലൈറ്റ് പോവും, ഫോക്കസ് പോകും. അപ്പോഴൊക്കെ റീ ടേക്കുകൾ വരും.

പിന്നെ മടുപ്പും, എന്തിനാണ് ഈ രംഗം ചെയ്യുന്നത് എന്ന തോന്നൽ പോലും ഉണ്ടാവും. നാല് സെക്കന്റ് മാത്രമേ ആ രംഗം ഉള്ളൂ എങ്കിലും അതിന് എടുക്കുന്ന എഫേട്ട് വളരെ കൂടുതലാണെന്നും സ്വാസിക മുൻപ് പറഞ്ഞിട്ടുണ്ട്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.