ഇഴുകി ചേർന്നുള്ള രംഗങ്ങളുടെ റിഹേഴ്‌സൽ വേണമെന്ന് സംവിധായകൻ, ശാ രീ രിക ബന്ധത്തിനും നിർബന്ധിച്ചു: വെളിപ്പെടുത്തി നടി സറീൻ ഖാൻ

0
21
Advertisement

വളരെ പെട്ടെന്ന് തന്നെ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് സറീൻ ഖാൻ. വീർ, ഹൗസ്ഫുൾ 2, 1921 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സറീൻ ഖാൻ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

ഇപ്പോഴിതാ സിനിമയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് സറീൻ ഖാൻ. ലൈം ഗി ക താത്പര്യങ്ങൾക്ക് വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആണ് നടി പറഞ്ഞത്.

ഒരിക്കൽ ഒരു സംവിധായകൻ നടിയോട് ഒരു ചുംബന രംഗവും ഇഴുകി ചേർന്നുള്ള രംഗങ്ങളും റിഹേഴ്സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം പറത്തിക്കളയണമെന്ന് അയാൾ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു. ഞാനന്ന് ഇന്റസ്ട്രിയിൽ എത്തിയിട്ടേയുള്ളൂ.

Also Read
ഇനി മറച്ച് വെക്കുന്നില്ല, എനിക്ക് ആദ്യമായി ഒരാളോട് അങ്ങനെ തോന്നുന്നു: വെളിപ്പെടുത്തലുമായി നടി മീന

അപ്പോഴാണ് അയാൾ ഈ ആവശ്യവുമായി വരുന്നത്. ഞാനതപ്പോഴേ നിഷേധിച്ചു. സിനിമാ ചിത്രീകരണത്തിന് ഇടെ ഉണ്ടായ മറ്റൊരു അനുഭവവും സറീൻ ഖാൻ വിവരിച്ചു. സുഹൃത്തായിരുന്ന ഒരാൾ സൗഹൃദത്തിനു അപ്പുറം ഒരു ബന്ധത്തിലേക്ക് പോകാൻ എന്നെ നിർബന്ധിച്ചു.

അങ്ങനെയെങ്കിൽ കരിയറിൽ ഒരുപാട് ഉയരങ്ങളിലെത്തിക്കാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അങ്ങനെ ജോലിയിൽ തുടരാൻ താത്പര്യമില്ലെന്നും ഇപ്പോൾ തനിക്കു ലഭിക്കുന്ന അവസരങ്ങളിൽ സംതൃപ്ത ആണെന്നും സറീൻ ഖാൻ വ്യക്തമാക്കി.

Also Read
സ്വാസികയ്ക്ക് പരസ്യ ചുംബനം നൽകി അലൻസിയർ, വിമർശനവുമായി ആരാധകർ

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement