ഓർമ്മ ശക്തി കുറയുന്നു, ഓർത്തിരിക്കേണ്ട പലതും ഞാൻ മറക്കുകയാണ്, തന്റെ രോഗത്തെ കുറിച്ച് നടി ഭാനുപ്രിയ

0
30

മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ എൺപതുകളിൽ തെന്നിന്ത്യയിൽ തിളങ്ങിയ താരമാണ് ഭാനുപ്രിയ. ആന്ധ്ര സ്വദേശിയായ താരം കുച്ചിപ്പുടി നർത്തകിയും ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 155 ഓളം ചിത്രങ്ങളിൽ ഭാനുപ്രിയ വേഷമിട്ടിട്ടുണ്ട്.

മോഹൻലാൽ ചിത്രം രാജശിൽപിയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യാ അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. സെറ്റിൽ എത്തിയാൽ താൻ ഡയലോഗുകൾ മറക്കും. രണ്ട് വർഷമായി ഓർമ്മകൾ നഷ്ടപ്പെടുന്നു എന്നാണ് തെലുങ്ക് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി പറയുന്നത്.

എനിക്ക് ഈയിടെയായി സുഖമില്ല. ഓർമ്മ ശക്തി കുറയുന്നു. പഠിച്ച ചില ഇനങ്ങൾ ഞാൻ മറന്നു. പിന്നീട് നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല ഭാനുപ്രിയ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ട്.

അടുത്തിടെ ഒരു സിനിമാ ലൊക്കേഷനിൽ വച്ച് ഡയലോഗുകൾ മറന്നു. ഓർത്തിരിക്കേണ്ട പലതും ഞാൻ മറക്കുകയാണ്. സില നേരങ്ങളിൽ സില മണിധർഗൾ എന്ന തമിഴ് സിനിമയിൽ ഞാൻ അഭിനയിച്ചു. ആക്ഷൻ എന്ന് പറഞ്ഞപ്പോൾ ലൊക്കേഷനിൽ കയറി ഡയലോഗുകളെല്ലാം മറന്നുപോയി.

തനിക്ക് സമ്മർദ്ദമോ വിഷാദമോ ഇല്ല. ഭർത്താവുമായി വേർപിരിഞ്ഞെന്ന വാർത്തകൾ ശരിയല്ല അദ്ദേഹം ഹൈദരാബാദിലും താൻ ചെന്നൈയിലുമായിരുന്നു കഴിഞ്ഞിരുന്നത്. ഹൈദരബാദിൽ നിന്നും ചെന്നൈയിലേക്കുള്ള സ്ഥിരം യാത്രക്കൾ പ്രയാസമായതിനാലാണ് ചെന്നൈയിൽ താമസമാക്കിയത് എന്നും ഭാനുപ്രിയ വ്യക്തമാക്കുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.