എല്ലാം കഥയ്ക്ക് ആവശ്യമുള്ള ആ രംഗങ്ങൾ ആണ്, ഒഴിവാക്കാൻ ആവില്ല: ഓ മൈ ഡാർലിംഗിലെ ചുംബന രംഗങ്ങളെ കുറിച്ച് അനിഖ സുരേന്ദ്രൻ

0
11

ബാലതാരമായി സിനിമാ അഭിനയ രംഗത്തേക്ക് എത്തി തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ് അനിഖ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പലപ്പോഴും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

മലയാളത്തിലും തമിഴിലുമായി 15ൽ അധികം സിനിമകളിൽ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007ൽ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന ചിത്രത്തിൽ മമതയുടെ മകളായി വേഷമിട്ട് ശ്രദ്ധേയയായി.

തമിഴിൽ അജിത് നായകനായി എത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിൽ ഗംഭീര പ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു.

ആ രണ്ട് ചിത്രങ്ങൾ ചെയ്തതോടു കൂടി തമിഴിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച അനിഖ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയിട്ടുണ്ട്.

ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിൽ കൂടി നായികയായി എത്തുകയാണ് അനിഖ ഇപ്പോൾ. അനിഖയുടെ ചൂടൻ രംഗങ്ങളുടെ അതിപ്രസരം കൊണ്ട് ഈ ചിത്രത്തിന്റെ ട്രെയിലർ വൈറൽയിരുന്നു. ഇപ്പോഴിതാ ഇതിലെ ലിപ് ലോക്ക് രംഗങ്ങളെ കുറിച്ച് ഒരു ഒൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അനിഖ തുറന്നു പറയുകയാണ്.

ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്തരം രംഗങ്ങൾ ചെയ്യാൻ തീരുമാനിച്ചതും വെല്ലുവിളികൾ എന്തൊക്കെയാണെന്നും തുറന്നു പറയുന്നുണ്ട് നടി. ഓ മൈ ഡാർലിംഗ് ഒരു മുഴുനീള റൊമാന്റിക് ചിത്രമാണെന്നും അതിൽ ചുംബന രംഗങ്ങൾ ഒഴിവാക്കാൻ ആവില്ലെന്നും സംവിധായകൻ തന്നോട് പറഞ്ഞിരുന്നു.

തിരക്കഥ വിവരിക്കുമ്പോൾ അടുപ്പമുള്ള രംഗങ്ങളുടെ പ്രാധാന്യവും സൂചിപ്പിച്ചിരുന്നുവെന്നും അനിഖ പറയുന്നു. കഥയ്ക്ക് ആവശ്യമുള്ളത് കൊണ്ട് മാത്രമാണ് താൻ രംഗങ്ങൾ ചെയ്തതെന്നും അതേസമയം അ ശ്ലീ ല തയുണ്ടാകില്ലെന്നും സിനിമ കാണുമ്പോൾ പ്രേക്ഷകർ അത് തിരിച്ചറിയുമെന്നും അനിഖ വ്യക്തമാക്കി.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.